Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTയാത്രാദുരിതം; അമ്പലപ്പുഴ-തിരുവല്ല പാതയിൽ യാത്രക്കാരെ വട്ടംകറക്കി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
ആലപ്പുഴ: നവീകരണത്തിൻെറ ഭാഗമായി എ.സി റോഡ് അടച്ചതോടെ അമ്പലപ്പുഴ-തിരുവല്ല പാതയിൽ യാത്രക്കാരെ വട്ടംകറക്കി കെ.എസ്.ആർ.ടി.സി. അറ്റകുറ്റപ്പണിയുടെ ഭാഗമായി തകഴി റെയിൽവേ ലെവൽക്രോസ് അടച്ചിട്ടതോടെ ദുരിതം ഇരട്ടിയായി. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, തിരുവല്ല ഭാഗത്തേക്ക് പോകേണ്ടവർ ആശ്രയിക്കുന്ന ആലപ്പുഴ-അമ്പലപ്പുഴ-തിരുവല്ല പാതയിലാണ് കെ.എസ്.ആർ.ടി.സി സർവിസ് കാര്യക്ഷമമല്ലാത്തത്. പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ നേരിട്ട് ബസുകൾ ഓടുന്നില്ല. പുളിങ്കുന്ന് സർവിസുകൾ വണ്ടാനം മെഡിക്കൽ കോളജ്-കഞ്ഞിപ്പാടം-ചമ്പക്കുളം-മങ്കൊമ്പ് വഴിയാണ് ഓടുന്നത്. ഇത് കിട്ടാൻ ഏറെ സമയം കാത്തുനിൽക്കണം. ഇതിനൊപ്പമാണ് താൽക്കാലിക ആശ്വാസമായി ദീർഘദൂര-ഓർഡിനറി ബസുകൾ അമ്പലപ്പുഴ വഴി തിരുവല്ലയിലേക്ക് സർവിസ് നടത്തുന്നത്. കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്നവർ ഈ സർവിസിനെയാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് അറ്റകുറ്റപ്പണിയുടെ പേരിൽ തകഴി റെയിൽവേ ക്രോസ് അടച്ചത്. ഇതോടെ തിരുവല്ലയിൽനിന്നും ആലപ്പുഴയിൽനിന്നും നേരിട്ടുള്ള ബസുകളില്ല. യാത്രക്കാർ രണ്ട് ബസുകൾ കയറിയിറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാവിലെ ഏഴിന് വീട്ടിൽനിന്ന് ഇറങ്ങുന്നവർക്കുപോലും കൃത്യസമയത്ത് ഓഫിസുകളടക്കമുള്ള ജോലിസ്ഥലങ്ങളിൽ എത്താൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ലെവൽക്രോസ് അറ്റകുറ്റപ്പണി നടക്കുന്ന പാതയിലൂടെ സ്വകാര്യവാഹനങ്ങൾ, ലോറികൾ, ടിപ്പറുകൾ, വോൾവോ ബസുകൾ അടക്കമുള്ളവ തടസ്സമില്ലാതെ സഞ്ചരിക്കുന്നുണ്ട്. വാഹനങ്ങൾ പടഹാരം റെയിൽവേ ഗേറ്റിലൂടെയാണ് വഴിതിരിച്ചുവിടുന്നത്. കഴിഞ്ഞയാഴ്ചയും അറ്റകുറ്റപ്പണിയുടെ പേരിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ആലപ്പുഴയിൽനിന്ന് തിരുവല്ലയിലേക്കും തിരിച്ചും ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് 55 രൂപയാണ് ചാർജ്. ആലപ്പുഴയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ തകഴി ആശുപത്രി ജങ്ഷൻ വരെയും തിരുവല്ലയിൽനിന്നുള്ളവ തകഴി േക്ഷത്രം ജങ്ഷൻ വരെയുമാണ് സർവിസ് നടത്തുന്നത്. ഞായറാഴ്ച വരെയുള്ള അറ്റകുറ്റപ്പണിയിൽ യാത്രക്കാർക്ക് രണ്ട് ബസുകൾ കയറിയിറങ്ങണം. തകഴിവരെ 45 രൂപയും അവിടെനിന്ന് 25 രൂപയും നൽകണം. ചങ്ങനാശ്ശേരിയിൽനിന്ന് എ.സി റോഡ് വഴി നെടുമുടിയിലേക്ക് സർവിസുണ്ടെങ്കിലും പ്രയോജനം കിട്ടില്ല. നെടുമുടിയിൽ ഇറങ്ങിയാൽ ആലപ്പുഴയിലേക്കുള്ള ബസുകൾ കിട്ടാറില്ല. 30 രൂപ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ മെങ്കാമ്പിൽ ഇറക്കുകയാണ് പതിവ്. പുളിങ്കുന്ന്-ആലപ്പുഴ ഓർഡിനറി സർവിസിനെ ആശ്രയിച്ചാണ് പിന്നീടുള്ള യാത്ര. കാത്തുനിൽപിന് പുറമേ വട്ടംചുറ്റിയുള്ള ഈ യാത്ര ഏറെ സമയനഷ്ടമുണ്ടാക്കുന്നു. ഇതിനിടെ, റോഡുപണിയുടെ പേരിൽ ബസുകൾ വഴിയിൽ കുടുങ്ങിക്കിടക്കാറുണ്ട്. സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയര്‍ 21 മുതല്‍ ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ജില്ല ഫെയറിന് 21ന് തുടക്കമാകും. ജില്ല കോടതി പാലത്തിനു സമീപത്തെ പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ ജനുവരി അഞ്ചുവരെയാണ് മേള. ചൊവ്വാഴ്ച രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗുണമേന്മയുള്ള അവശ്യസാധനങ്ങള്‍ ന്യായവിലക്ക് ലഭ്യമാക്കാനാണ് സപ്ലൈകോ ജില്ലതല ഫെയറുകള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story