Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ ​െറയില്‍ പദ്ധതി...

കെ ​െറയില്‍ പദ്ധതി കേരള​െത്ത തകർക്കും -എം.എം. ഹസന്‍

text_fields
bookmark_border
ആലപ്പുഴ: കെ റെയിൽ പദ്ധതി കേരളത്തി​ൻെറ സർവനാശത്തിലേക്ക്​ വഴിയൊരുക്കുമെന്ന്​ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ. കെ ​െറയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ കലക്​ടറേറ്റിലേക്ക്​ നടത്തിയ​ മാർച്ചും ധർണയും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കടക്കെണിലാക്കുന്ന, പരിസ്ഥിതിയെ തകര്‍ക്കുന്ന, സാമൂഹികജീവിതം ഇല്ലാതാക്കുന്ന പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് വികസനത്തിനെതിരല്ല, മറിച്ച് പദ്ധതിയിലെ അപാകതകള്‍ക്കെതിരെയാണ്​ സമരമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ അധ്യക്ഷതവഹിച്ചു. ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ ബാബു, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ അഡ്വ. ബി. രാജശേഖരന്‍, ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, എ.എം. നസീര്‍, കെ.പി. ശ്രീകുമാര്‍, എം.ജെ. ജോബ്, ജേക്കബ് എബ്രഹാം, അഡ്വ. കോശി എം.കോശി, കെ. സണ്ണിക്കുട്ടി, ബാബു വലിയവീടന്‍, എ. നിസാര്‍, അഹമ്മദ് അമ്പലപ്പുഴ, രാജു, കളത്തില്‍ വിജയന്‍, പങ്കജാക്ഷന്‍, കറ്റാനം ഷാജി, എന്‍. രവി, ഇ. സമീര്‍, ബി. ബൈജു, തോമസ് കുട്ടി മാത്യു, സുനില്‍ ജോര്‍ജ്, ബാബു ജോര്‍ജ്, എ.എ. റസാഖ്​, ടി. സുബ്രമണ്യദാസ്, ജി. സഞ്ജീവ് ഭട്ട് എന്നിവര്‍ സംസാരിച്ചു. APL udf collectrate mm hassan കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്​ടറേറ്റിലേക്ക്​ നടത്തിയ മാർച്ചും ധർണയും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story