Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTജെൻഡർ ന്യൂട്രൽ യൂനിഫോം: പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം -അബ്ദുൽഹക്കീം നദ്വി
text_fieldsbookmark_border
ആലപ്പുഴ: ജെൻഡർ ന്യൂട്രൽ യൂനിഫോം ലക്ഷ്യമിടുന്നത് പെൺകുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽഹക്കീം നദ്വി. 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദനാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ആലപ്പുഴയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുടെ സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെൻഡൽ ന്യൂട്രാലിറ്റി എന്നത് ലിബറലിസം പുതുതായി മുന്നോട്ടുവെക്കുന്ന ആശയമാണ്. വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ഭക്ഷണത്തിൻെറയും വസ്ത്രത്തിൻെറയും രൂപത്തിൽ അടിച്ചേൽപിക്കുകയാണ്. ഇസ്ലാമിൻെറ ആഭ്യന്തര സാങ്കേതികശബ്ദങ്ങളെ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് തികച്ചും പ്രതിലോമപരമായ ഉപയോഗിക്കുകയാണ്. 'ഹലാൽ' എന്ന പദം അന്താരാഷ്ട്രതലത്തിൽ വിവരിക്കുന്നത് വൃത്തിയുടെയും ശുദ്ധിയുടെയും പര്യായമായാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇസ്ലാമോഫോബിയയെ പൊളിറ്റിക്കൽ ആയുധമായി ഉപയോഗിക്കുകയാണ്. ലീഗിനകത്ത് ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് കടന്നിരിക്കുന്നുവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ഹസ്സനും കുഞ്ഞാലിക്കുട്ടിയും അമീറും ആണെന്ന പ്രസ്താവനയുടെ തുടർച്ചയാണിത്. മുസ്ലിം സമുദായം എല്ലാ ന്യൂനപക്ഷാവകാശങ്ങളും തട്ടിയെടുത്തുവെന്ന പ്രചാരണവും വ്യാപകമായി നടന്നു. സത്യം മറ്റൊന്നാണെന്ന് പറയേണ്ടവർ ഇക്കാര്യത്തിൽ മൗനം പാലിച്ച് രാഷ്ട്രീയ ലാഭം നേടിയെടുക്കുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് ജമാൽ, വനിത വിഭാഗം ജില്ല പ്രസിഡൻറ് നിസ ബീഗം, ജില്ല പി.ആർ സെക്രട്ടറി ഡോ. ഒ. ബഷീർ, മീഡിയ കൺവീനർ സജീർ ഹസൻ തുടങ്ങിയവർ സംസാരിച്ചു. APL MB 01 Jamaathe Islami Meet 'ഇസ്ലാം ആശയസംവാദത്തതിൻെറ സൗഹൃദനാളുകൾ' കാമ്പയിൻെറ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുടെ സൗഹൃദസദസ്സ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽഹക്കീം നദ്വി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story