Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅതുല്യം ആലപ്പുഴ...

അതുല്യം ആലപ്പുഴ പദ്ധതി: നടപടികൾക്ക് തുടക്കം

text_fields
bookmark_border
ആലപ്പുഴ: സാക്ഷരത ക്ലാസ് മുതൽ ഹയർ സെക്കൻഡറിതലം വരെ തുടർ വിദ്യാഭ്യാസം നൽകുന്ന അതുല്യം ആലപ്പുഴ പദ്ധതിയുടെ നടപടിക്ക് തുടക്കമായി. ഇതി​ൻെറ ഭാഗമായി പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ജില്ല സാക്ഷരതസമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. നിരക്ഷരർ, നാലാം ക്ലാസ് വിജയിക്കാത്തവർ, ഏഴാം ക്ലാസും 10ാം ക്ലാസും വിജയിക്കാത്തവർ, ഹയർ സെക്കൻഡറി വിജയിക്കാത്തവർ എന്നിങ്ങനെ ആളുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പഠനം ക്രമീകരിക്കുക. ജില്ല പഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 12 ഗ്രാമപഞ്ചായത്തുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിയനാട്, ചെന്നിത്തല, പാണ്ടനാട്, താമരക്കുളം, പത്തിയൂർ, കുമാരപുരം, പുറക്കാട്, തകഴി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, തൈക്കാട്ടുശ്ശേരി, കുത്തിയതോട് എന്നിവയാണ് ഈ പഞ്ചായത്തുകൾ. ഈ മാസം 26ന് ഈ പഞ്ചായത്തുകളിൽ സർവേ നടത്തി പഠിതാക്കളെ കണ്ടെത്തും. ഇവരിൽ സാക്ഷരത കോഴ്സിൽ ഉൾപ്പെടുത്തുന്നവരുടെ ക്ലാസുകൾ 31ന് ആരംഭിക്കും. മാർച്ച് 27ന് സാക്ഷരത പരീക്ഷ നടത്തും. അടുത്ത വർഷം മറ്റ് പഞ്ചായത്തുകളിലും നടപ്പാക്കും. അഞ്ചു വർഷംകൊണ്ട് 50 വയസ്സിൽ താഴെയുള്ള എല്ലാവർക്കും ഹയർ സെക്കൻഡറി യോഗ്യത ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പറഞ്ഞു. pic : apl athulyam alappuzha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story