Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെള്ളപ്പൊക്കം:...

വെള്ളപ്പൊക്കം: ഷട്ടറുകൾ നിയന്ത്രിക്കും

text_fields
bookmark_border
മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു ആലപ്പുഴ: കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വേലിയേറ്റവും വേലിയിറക്കവും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ഇതനുസരിച്ച് ഷട്ടറുകളുടെ നിയന്ത്രണത്തിനും ജലസേചന വകുപ്പി​ൻെറ എന്‍ജിനീയറിങ്​ വിഭാഗത്തെ ചുമതലപ്പെടുത്തി. നിലവില്‍ തണ്ണീര്‍മുക്കം ബണ്ടി​ൻെറ 70 ഷട്ടറുകള്‍ പൂര്‍ണമായും അടച്ച് 20 ഷട്ടറുകള്‍ വേലിയേറ്റത്തിനനുസരിച്ച് നിയന്ത്രിച്ചുവരികയാണ്. തത്കാലത്തേക്ക് ഈ സ്ഥിതി തുടരും. അന്ധകാരനഴിയിലെ തെക്ക്, വടക്കു ഭാഗങ്ങളിലെ ഷട്ടറുകളാണ് സാഹചര്യം വിലയിരുത്തി നിയന്ത്രിക്കുക. ചേര്‍ത്തല താലൂക്കില്‍ മത്സ്യകൃഷിക്കായി അമിതമായി വെള്ളം കെട്ടി നിര്‍ത്തി ജനങ്ങളുടെ സുരക്ഷക്ക്​ ഭീഷണി സൃഷ്​ടിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story