Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഖാമുഖം

മുഖാമുഖം സംഘടിപ്പിച്ചു

text_fields
bookmark_border
മുഖാമുഖം സംഘടിപ്പിച്ചു
cancel
അമ്പലപ്പുഴ: പാൽ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന മുഖാമുഖത്തിൽ പ്രസിഡൻറ്​ ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ്​ ബിബി വിദ്യാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷ എം.ഷീജ, ആർ. ജയരാജ്, ശ്രീജ രതീഷ്, ബി.ഡി.ഒ എം.മഞ്ജു എന്നിവർ സംസാരിച്ചു. എം.ഷഫീന, ബി.സുരേഷ് കുമാർ, ജി.പ്രവീണ എന്നിവർ വിഷയാവതരണം നടത്തി. ക്ഷീരവികസന വകുപ്പ് അസിസ്​റ്റൻറ് ഡയറക്ടർ യു.അക്ബർ ഷാ സ്വാഗതവും ​െഡയറി എക്സ്​റ്റെൻഷൻ ഓഫിസർ വി.എച്ച്. സബിത നന്ദിയും പറഞ്ഞു. (ചിത്രം....പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story