Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅൻസുവിന്​ കരുതലി‍െൻറ...

അൻസുവിന്​ കരുതലി‍െൻറ വീടൊരുക്കി ബ്രൂ​ണെയിലെ കൂട്ടായ്മ

text_fields
bookmark_border
അൻസുവിന്​ കരുതലി‍െൻറ വീടൊരുക്കി ബ്രൂ​ണെയിലെ കൂട്ടായ്മ
cancel
അൻസുവിന്​ കരുതലി‍ൻെറ വീടൊരുക്കി ബ്രൂ​ണെയിലെ കൂട്ടായ്മ ബുധനൂർ: അൻസുവിന്​ സ്വപ്നവീടൊരുക്കി ബ്രൂ​െണയിലെ പ്രാർഥനക്കൂട്ടായ്മയുടെ കരുതൽ. ബുധനൂര്‍ പഞ്ചായത്തിലെ ഇലഞ്ഞിമേല്‍ മോഴിയാട്ട് വീട്ടില്‍ അന്‍സു ഉണ്ണികൃഷ്ണനും മകള്‍ക്കുമാണ് വീടൊരുങ്ങിയത്. അന്‍സുവി​ൻെറ ഭര്‍ത്താവ് ഡ്രൈവിങ്​ പരിശീലകനായിരുന്ന, ഉണ്ണികൃഷ്ണന്‍ കരള്‍രോഗ​െത്ത തുടര്‍ന്ന് നാലുവർഷം മുമ്പ്​ മരിച്ചതോടെ മകളോടൊപ്പം കുടുംബം നയിക്കാന്‍ ഇവർ ഏറെ പ്രയാസപ്പെടുകയായിരുന്നു. മാറ്റിവെച്ച വൃക്കയും പ്രവര്‍ത്തനരഹിതമായതോടെ അൻസുവിന്​ ഇപ്പോള്‍ മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരുകയാണ്. പ്ലസ് ടുവിന് പഠിക്കുന്ന മകള്‍ മാത്രമേയുള്ളൂ. മാതാവി​ൻെറ ശരീരവും ഒരു ഭാഗം തളര്‍ന്ന നിലയിലാണ്. വാസയോഗ്യമായ വീടില്ലാത്ത ഇവര്‍ക്ക് 2017-18ല്‍ ലൈഫ് പദ്ധതിയിൽ വീട്​ അനുവദിച്ചു. പണി തുടങ്ങിയെങ്കിലും രോഗവും സാമ്പത്തിക ബുദ്ധിമുട്ടും മൂലം പൂര്‍ത്തിയാകാത്ത അവസ്ഥയിലായിരുന്നു. ഇത്​ മനസ്സിലാക്കിയ ചെറിയനാട്ടെ ടാക്‌സി ഡ്രൈവറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ റെജി തോമ്പിലേത്ത് ബ്രൂ​െണയിലുള്ള മലയാളം പ്രയര്‍ ഫെലോഷിപ്പുമായി ബന്ധപ്പെട്ടതോടെ, മൂന്നുലക്ഷത്തോളം രൂപ നല്‍കി സഹായിക്കുകയായിരുന്നു. റെജിയുടെ നേതൃത്വത്തില്‍ വീടി​ൻെറ പണി പൂര്‍ത്തീകരിച്ചു. സുമനസ്സുകളുടെ സഹായത്തോടെ നിരാലംബര്‍ക്കായി റെജി തോമ്പിലേത്ത് നിര്‍മിച്ചുനല്‍കുന്ന 30ാമത്തെ വീടാണിത്. വീടി​ൻെറ താക്കോല്‍ദാനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പുഷ്പലത മധു അധ്യക്ഷത വഹിക്കും. ചെങ്ങന്നൂര്‍ മേരിമാതാ പള്ളി വികാരി ഫാ. ആൻറണി എത്തക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story