Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:33 AM IST Updated On
date_range 17 Dec 2021 5:33 AM ISTമത്സ്യത്തൊഴിലാളികൾ ധർണ നടത്തി
text_fieldsbookmark_border
പൂച്ചാക്കൽ: മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണാവള്ളി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഇന്ധനവില വർധനക്കെതിരെയും കായൽ മലിനീകരണം തടയുക, വെള്ളപ്പൊക്കം നിയന്ത്രണവിധേയമാക്കുക, പോളപ്പായൽ നിർമാർജനത്തിന് പ്രത്യേക പദ്ധതി തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു ധർണ. യൂനിയൻ ജില്ല വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ പി.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് കെ.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് പി.എസ്. ബാബു, യൂനിയൻ നേതാക്കളായ നിർമല സെൽവരാജ്, വി.വി. സനൽകുമാർ, എൻ.ആർ. രാജേഷ്, വി.ടി. സോമരാജൻ, വി. ഹർഷൻ, പി.ജി. വിദ്യാധരൻ, എം.ആർ. ഷിബു, കെ. രഘുവരൻ, പി. പ്രജിത്ത് എന്നിവർ സംസാരിച്ചു. ചിത്രം: യൂനിയൻ ജില്ല വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ പി.എസ്. ഷാജി ധർണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
