Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:32 AM IST Updated On
date_range 17 Dec 2021 5:32 AM ISTചോർച്ച പരിഹരിക്കാൻ നടപടി
text_fieldsbookmark_border
ചെങ്ങന്നൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ശബരിമല തീർഥാടകര്‍ക്കായി നിര്‍മിച്ച പില്‍ഗ്രിം സൻെററിലെ ശൗചാലയങ്ങളുടെ ടാങ്ക് പൊട്ടിയ വിഷയത്തിന് പരിഹാരമാകുന്നു. നഗരസഭ മുന്‍ ചെയര്‍മാന്‍ കെ. ഷിബുരാജൻ തിരുവനന്തപുരം അഡീഷനല്‍ റെയില്‍വേ മാനേജര്‍ കെ.ടി. ബെന്നി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ക്ക് നൽകിയ പരാതിയെത്തുടർന്ന് ബുധനാഴ്ച രാവിലെ കോട്ടയത്തുനിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ടാങ്കിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് ഇടാനും മറ്റൊരു ടാങ്കിൻെറ മുകളിലെ സ്ലാബുകളുടെ വിടവുകൾ അടക്കാനും തീരുമാനമായി. ടാങ്കിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകാതിരിക്കാനും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
