Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിക്ഷേപകര്‍ പട്ടിണി...

നിക്ഷേപകര്‍ പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
നിക്ഷേപകര്‍ പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചു
cancel
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തി​ൻെറ ഒന്‍പതാം ദിവസം പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ബാങ്ക് ഹെഡ് ഓഫിസ് പടിക്കല്‍ കല്ലടുപ്പ് പൂട്ടി കഞ്ഞി വെച്ചും വിളമ്പിയുമായിരുന്നു പ്രതിഷേധം. സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീവത്സന്‍, രാധാകൃഷ്ണപിള്ള, രാധിക, അനിത, ശ്രീകുമാരിയമ്മ, ഇന്ദിര സജി, ഉദയകുമാര്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ പട്ടിണി കഞ്ഞിവെച്ച് പ്രതിഷേധിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story