Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:28 AM IST Updated On
date_range 17 Dec 2021 5:28 AM ISTകരിമണൽ ഖനനത്തിനെതിരെ കിസാന്‍സഭയും പ്രക്ഷോഭത്തിന്
text_fieldsbookmark_border
അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ പരസ്യപ്രതിഷേധവുമായി അഖിലേന്ത്യ കിസാൻ സഭ. തോട്ടപ്പള്ളി സ്പിൽ വേയിലൂടെ കടൽ വെള്ളം കയറുന്നത് നിയന്ത്രണമില്ലാത്ത മണൽ വാരൽ മൂലമാണെന്നും ഇത് തടയണമെന്ന് ആവശ്യപ്പെട്ടും കിസാൻ സഭ കർഷക ശൃംഖല സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നടക്കുന്ന പ്രതിഷേധം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊഴിമുഖത്തെ മണൽ നീക്കം പൂർണമായി നിർത്തുക, ലീഡിങ് ചാനലിൻെറ ആഴം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജോയിക്കുട്ടി ജോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ബി. അൻസാരി, വി. മോഹനൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story