Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:28 AM IST Updated On
date_range 17 Dec 2021 5:28 AM ISTഇൻഫോ ഫെസ്റ്റിന് തുടക്കം
text_fieldsbookmark_border
തിരുവൻവണ്ടൂർ: ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പ കോളജിൽ ഓൺലൈൻ അന്താരാഷ്ട്ര കോൺഫറൻസ് ഇൻഫോ ഫെസ്റ്റ് -2021ന് തുടക്കമായി. 31വരെ നീളുന്ന പരിപാടി കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. കൊച്ചി ഐ.ഇ.ടി.ഇ വൈസ് ചെയർമാൻ ഡോ. എം.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.സി. പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. എസ്. സുരേഷ്, ഡോ. ആനന്ദ്കുമാർ, ഡോ. എം. ശ്രീരാജ്, ജി.പി. ദീപു, എം. ലാവണ്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
