Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്നയെ കലാഗ്രാമം...

എഴുപുന്നയെ കലാഗ്രാമം ആക്കണം

text_fields
bookmark_border
എഴുപുന്നയെ കലാഗ്രാമം ആക്കണം
cancel
എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വിവിധ കലകളിൽ വ്യക്തിമുദ്ര നേടിയവർ വളരെയുണ്ട്. ലോകത്തിലെ കണ്ടിരിക്കേണ്ട ഒരിടമായി കാക്കത്തുരുത്തും ലോകസഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി എഴുപുന്നയും മാറുമ്പോൾ ഇവിടം കലാഗ്രാമമായി രൂപപ്പെടുന്നത് നേട്ടമാണ്. ആദ്യം ചെയ്യേണ്ടത് എരമല്ലൂർ നിവാസികളായ കലാകാരന്മാരെയും ലോകത്തി​ൻെറ വിവിധ ഭാഗങ്ങളിൽ കലാപ്രവർത്തനം നടത്തുന്ന എരമല്ലൂരുകാരായ കലാകാരന്മാരെയും ഒരു വേദിയിൽ എത്തിക്കുക എന്നതാണ്. ഇതുതന്നെ വലിയ സംഭവമാകും എന്നാണ് പ്രതീക്ഷ. തുടർന്ന് കലാകാരൻതന്നെ കലാഗ്രാമത്തിന് രൂപരേഖ തയാറാക്കുകയും കലാഗ്രാമമായി അംഗീകരിക്കാൻ അടിസ്ഥാന യോഗ്യതകൾ എന്തെല്ലാമെന്ന് അറിയുകയും അതനുസരിച്ച് ഗ്രാമത്തെ പ്രാപ്തമാക്കുകയും വേണം. കലാഗ്രാമമാക്കുന്നതിന് സർക്കാറിൽ അപേക്ഷ സമർപ്പിക്കണം. ത്രിതല പഞ്ചായത്തും മറ്റ് ഏജൻസികളും ഈ മഹത്തായ ഉദ്യമത്തിന് കൂടെ നിൽക്കണം. ആർ. പ്രദീപ്, പ്രസിഡൻറ്, എഴുപുന്ന ഗ്രാമപഞ്ചായത്ത് ചിത്രം ആർ. പ്രദീപ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story