Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:28 AM IST Updated On
date_range 17 Dec 2021 5:28 AM ISTകലാഗ്രാമമായി അംഗീകരിക്കപ്പെടും
text_fieldsbookmark_border
ആലപ്പുഴ പട്ടണത്തിൽ 'ലോകമേ തറവാട് ' എന്ന പേരിൽ നടന്ന ബിനാലെയിൽ എഴുപുന്നക്കാരായ കെ. രഘുനാഥൻ, വി.വി. വിനു, ആർ. വേണു, ചന്തിരൂർ കെ.പി. റെജി, സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. പ്രശസ്ത ചിത്ര -ശിൽപകാരന്മാരായ കെ.ആർ. സത്യൻ, കെ.സി. ശിവദാസൻ, സുധർമ, മെഹ്ജ, മുത്തുലക്ഷ്മി, സെലിൻ ജേക്കബ്, സൂനു പടന്ന, വിഷ്ണു, ശിവാനന്ദൻ, ടി.എസ്. ശരത്, കൃപ ലാലു എന്നിവരും എഴുപുന്ന സ്വദേശികളാണ്. മറ്റു കലാമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും കുറവല്ല. ആർ.എൽ.വി മൃദംഗം അധ്യാപകൻ തിലകരാജ്, ഫൈൻ ആർട്സ് കോളജ് അധ്യാപകൻ അനിരുദ്ധൻ, റിട്ട. കലാധ്യാപകൻ ഓമൽ സുന്ദരം എന്നിവരെല്ലാം ഈ പട്ടികയിലുണ്ട്. അന്വേഷിച്ചാൽ കൂടുതൽ പേരെ കണ്ടെത്താനും കഴിയും. ഏതുകലയിലും ഉണ്ടാകുന്ന പുത്തൻ മാറ്റങ്ങൾ, സങ്കേതങ്ങൾ ഇവയെക്കുറിച്ച് പ്രഗല്ഭരുടെ ക്ലാസുകൾ നടക്കണം. ചിത്ര-ശിൽപ പ്രദർശനങ്ങൾ, കലാ ക്യാമ്പ്, ഗവേഷണങ്ങൾ, പ്രഭാഷണങ്ങൾ, പഠനങ്ങൾ എന്നിവ നടക്കണം. കലാകാരന്മാർക്ക് ഒത്തുചേരാൻ ഒരു ഇടം എന്ന നിലയിൽ എഴുപുന്ന . ഇളംതലമുറയുടെ കലാഭിരുചി വളർത്തുക മാത്രമല്ല, കലകളുടെ ഒരു മേളന കേന്ദ്രമായി എഴുപുന്ന മാറും. ആർ. വേണു ചിത്രകാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story