Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:28 AM IST Updated On
date_range 16 Dec 2021 5:28 AM ISTദേശാഭിമാനി ടി.കെ. മാധവെൻറ പ്രതിമ മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കും
text_fieldsbookmark_border
ദേശാഭിമാനി ടി.കെ. മാധവൻെറ പ്രതിമ മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കും മാവേലിക്കര: മുനിസിപ്പല്‍ പാര്‍ക്കില്‍ ദേശാഭിമാനി ടി.കെ. മാധവൻെറ സ്മരണാര്‍ഥം പ്രതിമ സ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ദിവസങ്ങളായി നീണ്ട വിവാദങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത്. ടി.കെ. മാധവൻെറ പ്രതിമ ടി.കെ. മാധവൻെറ പേരിലുള്ള മുനിസിപ്പല്‍ പാര്‍ക്കില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യൂനിയന്‍ നല്‍കിയ നിവേദനം പരിഗണിക്കവെ മതസൗഹാര്‍ദത്തിന് കോട്ടം തട്ടുമെന്നുള്ള തരത്തില്‍ ബി.ജെ.പി കൗണ്‍സിലറുടെ പരാമര്‍ശം ഉണ്ടായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ പരാമര്‍ശത്തോടെ അജണ്ട പിന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനെതിരെ എസ്.എന്‍.ഡി.പി യൂനിയനും സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രതിമ സ്ഥാപിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് പറഞ്ഞ് ബി.ജെ.പിയും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ കൗണ്‍സിലറോട് ബി.ജെ.പി വിഷയത്തില്‍ വിശദീകരണവും തേടി. തുടർന്ന് ബുധനാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ അജണ്ടയായി പ്രതിമ വിഷയം വീണ്ടും എത്തുകയും ഐകകണ്‌ഠ്യേന സ്ഥാപിക്കാന്‍ അംഗീകാരം നൽകുകയുമായിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച ബാക്കി നടപടികള്‍ക്കായി സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story