Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരായവുമായി മൂന്ന്...

ചാരായവുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ചാരായവുമായി മൂന്ന് യുവാക്കൾ പിടിയിൽ
cancel
അരൂര്‍: ക്രിസ്മസ്​-പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവുമായി കോതമംഗലം സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച ബൊലേറോ പിക്അപ് വാനും പിടികൂടി. ശനിയാഴ്ച രാത്രി 11ന്​ എഴുപുന്ന കോങ്കേരിപ്പാലത്തിന് സമീപത്തുനിന്നാണ്​ ചാരായം കടത്തിയവരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോതമംഗലം കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ താന്നിക്കല്‍ അനന്തു സജീവന്‍, പുന്നത്താനത്ത് കുന്നേൽ ജോസ് ഷിനി, വെള്ളാരംകുത്ത് നെല്ലിപ്ലാക്കല്‍ രഞ്ജിത്ത് എന്നിവരാണ്​ പിടിയിലായത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. പരിശോധനയിൽ​ കുത്തിയതോട് റേഞ്ച്​ ഇന്‍സ്‌പെക്ടര്‍ സി.എസ്. സുനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥരായ സുമേഖ്, ജയന്‍, ഓംകാര്‍നാഥ്, ഷെഫീഖ്​, അരുണ്‍, നവീന്‍, റിനീഷ്, സജേഷ് എന്നിവർ പ​ങ്കെടുത്തു. ചിത്രo അനന്തു സജീവന്‍ ജോസ് ഷിനി രഞ്ജിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story