Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ് നവീകരണം തുടങ്ങാതെ...

റോഡ് നവീകരണം തുടങ്ങാതെ ജനങ്ങളെ കബളിപ്പിക്കുന്നു -വെൽഫെയർ പാർട്ടി

text_fields
bookmark_border
പൂച്ചാക്കൽ: ചേർത്തല അരൂക്കുറ്റി റോഡിൽ വീരമംഗലം-പൂച്ചാക്കൽ തെക്കേക്കര റോഡ് നവീകരണ വിഷയത്തിൽ എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഉൾപ്പെടെ നടത്തിയ സമരത്തെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിട്ട് മാസങ്ങളായി. പൂച്ചാക്കൽ പാലത്തി​ൻെറ വടക്കുഭാഗത്ത്‌ പേരിന് അറ്റകുറ്റപ്പണി നടത്തി കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്​. മൂന്ന് കിലോമീറ്റർ റോഡ് മാത്രം നവീകരിക്കാത്തത് പ്രദേശത്തോടുള്ള അവഗണനയാണെന്നും ഇത്​ അവസാനിപ്പിച്ചി​െല്ലങ്കിൽ രണ്ടാംഘട്ട സമരം നടത്തും. പാണാവള്ളി പഞ്ചായത്ത്‌ കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ്​ ഷിയാസ് പാണാവള്ളി അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ്​ ടി.എ. റാഷിദ്, ഷംസുദ്ദീൻ പുന്നാത്തറ, നാസിമുദ്ദീൻ പൂച്ചാക്കൽ, സിയാദ് ആഞ്ഞിലത്തോട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story