Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:28 AM IST Updated On
date_range 13 Dec 2021 5:28 AM ISTറെയിൽവേ ഗേറ്റ് അടച്ചിടും
text_fieldsbookmark_border
ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 70ാം നമ്പർ ലെവൽ ക്രോസിൽ (ആശുപത്രി ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെ ഗേറ്റ് അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ െറസ്റ്റ് ഹൗസ് ഗേറ്റ് വഴി പോകണം. 96 പേര്‍ക്ക് കോവിഡ്; 142 രോഗമുക്തി ആലപ്പുഴ: ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 87പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒൻപത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക് 3.83 ശതമാനമാണ്. 142 പേര്‍ രോഗമുക്തരായി. നിലവില്‍ 1461 പേര്‍ ചികിത്സയിലുണ്ട്. എ.സി റോഡ് നവീകരണം: രണ്ടുപാലങ്ങൾ ഈമാസം അവസാനം തുറക്കും പാറശ്ശേരി, മാധവശ്ശേരി പാലങ്ങളാണ് തുറക്കുക ആലപ്പുഴ: എ.സി റോഡ് നവീകരണത്തിൻെറ ഭാഗമായി പുനർനിർമിക്കുന്ന രണ്ടുപാലങ്ങൾ ഈമാസം അവസാനത്തോടെ തുറക്കും. പാറശ്ശേരി പാലം ഈമാസം 23നും മാധവശ്ശേരി പാലം ഈ മാസം 30നും തുറക്കുന്നവിധത്തിലാണ് അവസാനഘട്ട നിർമാണം പുരോഗമിക്കുന്നത്. സ്ലാബ് കോൺക്രീറ്റ് പൂർത്തിയായ മാധവശ്ശേരി പാലത്തിൻെറ അപ്രോച്ച് റോഡിൻെറ പണിയാണ് നടക്കുന്നത്. ഇതിന് പിന്നാലെ മങ്കൊമ്പ്, പണ്ടാരക്കുളം പാലങ്ങൾ പൊളിക്കും. രണ്ടിടത്തും പുതിയപാലത്തിനുള്ള പൈലിങ് േജാലികൾ ഉടൻ ആരംഭിക്കുമെന്ന് കരാറുകാരായ ഉൗരാളുങ്കൽ സൊൈസറ്റി അധികൃതർ പറഞ്ഞു. പണ്ടാരക്കുളത്ത് സമാന്തരപാതയുടെ നിർമാണവും നടക്കുന്നുണ്ട്. നസ്രത്ത്, േജ്യാതി ജങ്ഷനുകളിൽ മേൽപാലങ്ങളുടെ പൈലിങ് ജോലികളാണ് നടക്കുന്നത്. പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നിവിടങ്ങളിലെ വലിയപാലങ്ങളുടെ സമാന്തരമായി നിർമിക്കുന്ന പാലങ്ങളുടെ ഡിസൈൻ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story