Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒന്നരനൂറ്റാണ്ടി​െൻറ...

ഒന്നരനൂറ്റാണ്ടി​െൻറ ചരിത്രവും പേറി മംഗലത്തെ അഞ്ചൽപെട്ടി

text_fields
bookmark_border
ഒന്നരനൂറ്റാണ്ടി​െൻറ ചരിത്രവും പേറി മംഗലത്തെ അഞ്ചൽപെട്ടി
cancel
ഒന്നരനൂറ്റാണ്ടി​ൻെറ ചരിത്രവും പേറി മംഗലത്തെ അഞ്ചൽപെട്ടി പ്രതിവാരപംക്തി-ഗ്രാമഭംഗി ആറാട്ടുപുഴ: മൊബൈലി​ൻെറയും ഇൻറർനെറ്റി​ൻെറയും കാലത്ത് ആശയവിനിമയത്തി​ൻെറ ചരിത്ര സ്മരണകൾ ഉണർത്തുകയാണ് മംഗലത്തെ അഞ്ചൽപെട്ടി. 1862ൽ തിരുവിതാംകൂർ രാജഭരണകാലത്ത് ആറാട്ടുപുഴ മംഗലത്ത് സ്ഥാപിച്ച കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അഞ്ചൽപെട്ടി ഒരു കാലഘട്ടത്തി​ൻെറ ചരിത്രവും കൗതുകവും പകർന്നുനൽകുന്നു. തിരുവിതാംകൂർ രാജവംശം ആരംഭിച്ച അഞ്ചൽ സംവിധാനത്തി​ൻെറ ശേഷിപ്പുകളിലൊന്നായ മംഗലത്തെ അഞ്ചൽപെട്ടി ഇന്നും കേടൊന്നും കൂടാതെ നിലകൊള്ളുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയാണ് തപാൽ സംവിധാനത്തി​ൻെറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ കത്തുകൾ നിക്ഷേപിക്കാൻ അഞ്ചൽപെട്ടി സ്ഥാപിച്ചത്. രാജവംശത്തി​ൻെറ ശംഖുമുദ്രയും അഞ്ചൽപെട്ടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലത്ത് കുഴിയെടുത്ത് അതിനുള്ളിലാണ് പെട്ടി സ്ഥാപിച്ചത്. മുകളിലേക്ക് അഞ്ച് അടിയോളം ഉയരമുണ്ട്. കാസ്​റ്റ്​ അയൺ ഉപയോഗിച്ചാണ് നിർമാണമെന്ന് കരുതപ്പെടുന്നു. അഞ്ചലോട്ടക്കാരായിരുന്നു ഒരു അഞ്ചൽ ഓഫിസിൽനിന്ന് മറ്റ് അഞ്ചൽ ഓഫിസുകളിലേക്ക് കത്തുകളുമായി പോയിരുന്നത്. തിടുക്കത്തിലായിരുന്നു ഇവരുടെ യാത്ര. ഒരു കൈയിൽ കത്തുകൾ നിറച്ച ഭാണ്ഡക്കെട്ടും മറുകൈയിൽ മണികൾ കെട്ടിത്തൂക്കിയ ദണ്ഡുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. കാലഘട്ടത്തി​ൻെറ അടയാളമായിട്ടാണ് മംഗലത്ത് ഈ അഞ്ചൽപെട്ടി ഇന്നും സംരക്ഷിക്കുന്നത്​. പഴമക്കാരുടെ ആശയവിനിമയോപാധി വരുംതലമുറക്ക്​ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. തുരുമ്പുപിടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്​. 10 വർഷം മുമ്പ് അഞ്ചൽ പെട്ടി മാവേലിക്കര ഹെഡ് പോസ്​റ്റ്​ ഓഫിസിലേക്ക് മാറ്റാൻ തപാൽ വകുപ്പ് അധികൃതർ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം നടന്നില്ല. പിന്നീട് എസ്.എൻ.ഡി.പി യൂത്ത് മൂവ്മൻെറ്​ മംഗലം ശാഖയുടെ നേതൃത്വത്തിൽ അഞ്ചൽ പെട്ടി സംരക്ഷിക്കുന്നതിനായി പെയിൻറടിച്ച്​ ചുറ്റും സുരക്ഷണ ഭിത്തി തീർത്തു. മംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായാണ് നിലകൊള്ളുന്നത്. BOX ഉരുപ്പടികളുമായി ഓട്ടം; വഴിമുടക്കുന്നത്​ വലിയകുറ്റം തപാല്‍ ഉരുപ്പടികളുള്ള തോല്‍സഞ്ചിയുമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഓടിയെത്തുന്നവരാണ്​ അഞ്ചലോട്ടക്കാരന്‍. അഞ്ചല്‍ക്കാരന്‍, അഞ്ചല്‍ ശിപായി, അഞ്ചല്‍പിള്ള എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു. രാജമുദ്രയുള്ള മണികെട്ടിയ അധികാര ദണ്ഡുമായിട്ടാണ് ഇവരുടെ യാത്ര. തിരുവിതാംകൂറി​ൻെറ രാജമുദ്രയായ ശംഖുമുദ്ര പതിപ്പിച്ച കുന്തവും (അതില്‍ ഒരുമണിയും കൂടി കെട്ടും) മണികെട്ടിയ അരപ്പട്ടയും അഞ്ചലോട്ടക്കാര​ൻെറ വേഷവിധാനത്തിൽ പ്രധാന ഭാഗമായിരുന്നു. കാക്കിനിക്കറും ഉടുപ്പും തലയില്‍ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു വേഷം. അഞ്ചലോട്ടക്കാരന്‍ ദിവസവും എട്ട്​ മൈല്‍ ഓടണമെന്നാണ് ഉത്തരവ്. അഞ്ചലോട്ടക്കാരന്‍ ഓടിവരുമ്പോഴുള്ള മണികിലുക്ക ശബ്​ദം കേട്ട് വഴി ഒതുങ്ങിക്കൊടുക്കണമെന്ന് നിയമമുണ്ടായിരുന്നു. അക്കാലത്ത്​ അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നത് വലിയ കുറ്റമായിട്ടാണ്​ കണക്കാക്കിയിരുന്നത്​. ഷമീർ ആറാട്ടുപുഴ ചിത്രമുണ്ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story