Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTവീട് കത്തിനശിച്ചു
text_fieldsbookmark_border
ഹരിപ്പാട്: . കുമാരപുരം 13ാം വാർഡിൽ എരിക്കാവ് പഴയചിറ കൊച്ചുകളത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ജെ.സി.ഒ. രവീന്ദ്രൻെറ വീടാണ് വെള്ളിയാഴ്ച രാവിലെ 9.30ഓടെ കത്തി നശിച്ചത്. മൂന്ന് മുറിയും ഹാളും അടുക്കളയുമടങ്ങിയ ഓടിട്ട വീടിനാണ് തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകളും വീട്ടുപകരണങ്ങളും തുണിയും കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നശിച്ചതായി വീട്ടുടമയായ രവീന്ദ്രൻ പറഞ്ഞു. വീടിന് തീപിടിക്കുന്ന സമയത്ത് രവീന്ദ്രനും ഭാര്യ അജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽവാസികളും സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുമാണ് ആദ്യം ഓടിയെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് ഹരിപ്പാട് അഗ്നിരക്ഷാ നിലയത്തിലെ ഓഫിസർ ടി. സുരേഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീയണച്ചു. തൃക്കുന്നപ്പുഴ പൊലീസ്, കുമാരപുരം വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
