Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTവയോധികയുടെ കൊലപാതകം: പ്രതിയായ ബന്ധു അറസ്റ്റിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: 85 കാരിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ചെന്നിത്തല -തൃപ്പെരുംന്തുറ പഞ്ചായത്ത് കാരാഴ്മ വലിയകുളങ്ങര എട്ടാം വാർഡിൽ ശവംമാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന കിഴക്കും മുറിയിൽ ഇടയിലെ വീട്ടിൽ പരേതനായ ഹരിദാസിൻെറ ഭാര്യ സരസ്സമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് ബന്ധുവും അയൽവാസിയുമായ രതീഷിനെ (40) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നവംബർ 28നാണ് താമസിച്ചിരുന്ന വീടിൻെറ മുൻവശത്തെ കിണറ്റിൽ സരസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ആർക്കും സംശയം ഇല്ലാതിരുന്നതിനാൽ പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ, വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ ഇൻക്വസ്റ്റിൽ കമ്മലുകൾ വലിച്ചു പറിച്ചെടുത്തതായി കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് പ്രാഥമികമായി തെളിയുകയായിരുന്നു. തുടർന്ന് ജില്ല െപാലീസ് മേധാവി ജി. ജയ്ദേവിൻെറ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജി.സുരേഷ്കുമാർ, വെൺമണി പൊലീസ് ഇൻസ്പെക്ടർ രമേശ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. സംശയം ഉള്ള 200 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. അവസാനമാണ് ബന്ധുവും അടുത്തുള്ള താമസക്കാരനും ആയ രതീഷിനെ പറ്റി സൂചനകൾ ലഭിച്ചത്. ചെന്നിത്തല ഒരിപ്രം കല്ലുമ്മൂട് ഉള്ള ജ്വല്ലറിയിൽ കമ്മൽ വിൽക്കാൻ ശ്രമിച്ചതിൻെറ സൂചനകളാണ് നിർണായകമായത്. വിവാഹിതനായ രതീഷ് അമ്മയോടൊപ്പം ഇടയിലെ വീട്ടിൽ താമസിക്കുകയാണ്. ഭാര്യ വിശാഖപട്ടണത്ത് നഴ്സാണ്. ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് പ്രതിയും സരസമ്മയുടെ സഹോദരൻെറ വീട്ടുകാരുമായി വാക്കുതർക്കം നടന്നിരുന്നു. 28ന് വെളുപ്പിന് ഒരു മണിയോടെ സഹോദരൻെറ വീടിന് പുറകുവശം എത്തിയ രതീഷിനെ സരസമ്മ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇവരുടെ വായ് പൊത്തി പിടിച്ചതോടെ ബോധം പോവുകയുമായിരുന്നു. തുടർന്ന് കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി. പിന്നീട് സ്ഥിരമായി വെള്ളം കോരുന്ന കിണറ്റിൽ ഇടുകയായിരുന്നു. സരസമ്മയുടെ കമ്മലും, കഴുത്ത് മുറുക്കാൻ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു. മാന്നാർ എസ്.ഐ ഹരോൾഡ് ജോർജ്, ഗ്രേഡ് എസ്.ഐമാരായ ശ്രീകുമാർ, ഇല്ല്യാസ്, ഗ്രേഡ് എ.എസ്.ഐമാരായ ബിന്ദു, സന്തോഷ്, എസ്. സി.പി.ഒ ഉണ്ണികൃഷ്ണപിള്ള, സി.പി.ഒ മാരായ അനീഷ്, ഹാഷിം, സിദ്ദീഖ് ഉൽ അക്ബർ, രജീഷ്, അരുൺ ഭാസ്കർ, മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരും അന്വേഷസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
