Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൻഷനേഴ്സ് വാർഷികം

പെൻഷനേഴ്സ് വാർഷികം

text_fields
bookmark_border
കറ്റാനം: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ഭരണിക്കാവ് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജി. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. മുഹമ്മദ് ഷരീഫ് ആദരം നിർവഹിച്ചു. ജില്ല ട്രഷറർ ഡി. ബാബു മുഖ്യപ്രഭാഷണ൦ നടത്തി. കട്ടച്ചിറ ദിലീപ് കുമാർ, എസ്. നന്ദകുമാർ, ജോർജ്കുട്ടി വർഗീസ്, പ്രഫ. എസ്. ചന്ദ്രശേഖരപിള്ള, കെ.ജി. മോഹനൻ പിള്ള, എ൦.ഡി. ശാമുവേൽ, സി. മോനച്ചൻ, എ൦. അബ്​ദുൽ ഹഖ്, അഹമ്മദ് കുഞ്ഞ്, ഇ.കെ. അഷറഫ്, കെ. രത്നമ്മ, രവീന്ദ്രൻ താച്ചത്തറ, പി.എ. ഹബീബ്, രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. മോഹനൻ പിള്ള (പ്രസി), എ. അഹമ്മദ് കുഞ്ഞ്, ഇ.കെ. അഷ്റഫ് (വൈസ് പ്രസി), ഹബീബ് പൊന്നേറ്റിൽ (സെക്ര), ജി. രാധാകൃഷ്ണ പിള്ള, പി.ടി. മേരി (ജോ. സെക്ര), വി. കൃഷ്ണപിള്ള (ട്രഷ), കെ. ജയശ്രീ (വനിത പ്രസി), ടി.ടി. അന്നമ്മ (സെക്ര). രജതജൂബിലി ആഘോഷം ഇന്ന് മാവേലിക്കര: ബിഷപ് മൂർ കോളജിലെ ആദ്യ ​േകാമേഴ്‌സ് ബാച്ചി​ൻെറ രജതജൂബിലി ആഘോഷം ശനിയാഴ്ച നടക്കും. 1964ൽ സ്ഥാപിതമായ ബിഷപ് മൂർ കോളജിലെ ആദ്യ കോമേഴ്‌സ് ബാച്ച് കോഴ്‌സ് പൂർത്തിയാക്കിയിറങ്ങിയത് 1996ലാണ്. ശനിയാഴ്ച രാവിലെ 11ന് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ​േകാമേഴ്‌സ് വിഭാഗം മേധാവി ഡോ. വി.പി. സജീവ് അധ്യക്ഷത വഹിക്കും. ഡിജിറ്റൽ സ്മരണിക നോവലിസ്​റ്റ്​ കെ.കെ. സുധാകരൻ പ്രകാശനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story