Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബഹളത്തിൽ മുങ്ങി...

ബഹളത്തിൽ മുങ്ങി കോൺഗ്രസ്​ ഭാരവാഹി യോഗം

text_fields
bookmark_border
ജനറൽ സെക്രട്ടറിയെ തടഞ്ഞുവെച്ചു ആലപ്പുഴ: . കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാനെ തടഞ്ഞുവെച്ചു. പുനഃസംഘടന മാനദണ്ഡങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ വെള്ളിയാഴ്​ച ചേർന്ന ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരുടെ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. റിപ്പോർട്ടിങ്ങിനെത്തിയ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും അധിക്ഷേപിച്ചെന്നും മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്നും പറഞ്ഞാണ് തടഞ്ഞു​െവച്ചത്. പിന്നീട്​ മുതിർന്ന നേതാക്കൾ ഇടപെട്ടാണ്​ പ്രശ്​നം പരിഹരിച്ചത്. പുനഃസംഘടനയാണ്​ അജണ്ടയെങ്കിലും അരൂർ ഉപതെരഞ്ഞടുപ്പിനുശേഷം ചേർന്ന ആദ്യയോഗമെന്ന നിലയിൽ ഡി.സി.സി പ്രസിഡൻറ്​ ബി. ബാബുപ്രസാദ് തെരഞ്ഞെടുപ്പ് വിഷയങ്ങളും ഉന്നയിച്ചു. വാഗ്വാദങ്ങളും പോർവിളികളും മുറുകിയപ്പോൾ ഗ്രൂപ്പുനേതാക്കൾ ഇടപെട്ട്​ യോഗം പിരിച്ചുവിടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story