Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതോട്ടിൽ കക്കൂസ്...

തോട്ടിൽ കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
കുട്ടനാട്: പൊതുജനം ഉപയോഗിക്കുന്ന . അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ ആനപ്രമ്പാൽ ജങ്ഷന് സമീപം മെതിക്കളം തോട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വെള്ളിയാഴ്​ച പുലർച്ച തോട്ടിൽനിന്ന് ദുർഗന്ധം പരന്നതോ​െടയാണ് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. പ്രദേശവാസികൾ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, ബിനു സുരേഷ് എന്നിവരെ വിവരം ധരിപ്പിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികളായ ബിനു മെതിക്കളം, ഷാജൻ മെതിക്കളം എന്നിവർ എടത്വ സ്​റ്റേഷനിൽ പരാതി നൽകി. എടത്വ സി.ഐ ആനന്ദബാബു, എസ്.ഐ സെബാസ്​റ്റ്യൻ, സീനിയർ സി.പി.ഒ പ്രദീപ് എന്നിവർ സ്ഥലത്തെത്തി പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തകഴി- നീരേറ്റുപുറം സംസ്ഥാനപാതയിലും എ.സി റോഡുമായി ബന്ധിക്കുന്ന റോഡിലും കക്കൂസ് മാലിന്യവും അറവുമാലിന്യവും തള്ളുന്നത് പതിവാണ്. ഫോട്ടോ: മെതിക്കളം യനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story