Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈപ്പിലൂ​െട മലിനജലം...

പൈപ്പിലൂ​െട മലിനജലം എത്തുന്നതായി പരാതി

text_fields
bookmark_border
മാന്നാർ: വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലൂടെ കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നത് മലിനജലമെന്ന് പരാതി. ജലമിഷൻ പദ്ധതിയിൽ പുതിയ കണക്‌ഷൻ നൽകുന്നതിന്​ ലൈൻ പൂട്ടാതെ പൈപ്പ് മുറിക്കുന്നതാണ് മലിനജലം ശുദ്ധജലത്തോടൊപ്പം കലർന്ന് ടാപ്പുകളിലൂടെ ഉപയോക്താക്കൾക്ക്​ എത്തുന്നതിനിടയാകുന്നത്. വാട്ടർ അതോറിറ്റിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ കരാർ തൊഴിലാളികൾ കുടിവെള്ള പ്രവൃത്തികൾ ചെയ്യുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്നതെന്നാണ്​ ആക്ഷേപം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് കൺവീനർ ടി.കെ. ഷാജഹാൻ പറഞ്ഞു. മുടങ്ങാതെ ജലവിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story