Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധീരജവാന്മാർക്ക്...

ധീരജവാന്മാർക്ക് ആലപ്പുഴ നഗരസഭയുടെ ആദരം​

text_fields
bookmark_border
ആലപ്പുഴ: കുന്നൂര്‍ ഹെലികോപ്​ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്‍ റാവത്ത്​​, ഭാര്യ മധുലിക റാവത്ത്​​, മറ്റ് ധീരജവാന്മാർ എന്നിവരുടെ അന്ത്യകര്‍മം നടക്കുന്ന സമയത്ത് അവരുടെ ദേഹവിയോഗത്തില്‍ ആലപ്പുഴ നഗരസഭ ആദരാഞ്ജലി അര്‍പ്പിച്ചു. നഗരസഭ അങ്കണത്തില്‍ 'ധീരജവാന്മാർക്ക് ചെമ്പനീർപ്പൂക്കൾ' പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ അധ്യക്ഷ സൗമ്യരാജ് ദീപസമർപ്പണം നടത്തി. വൈസ് ചെയര്‍മാന്‍ പി.എസ്.എം ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു തോമസ്, എ. ഷാനവാസ്, കക്ഷിനേതാക്കളായ ഡി.പി. മധു, സലീം മുല്ലാത്ത്, ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ്, ജീവനക്കാരുടെ പ്രതിനിധികളായ സിക്​സ്​റ്റസ് പ്രിൻസ്, ഗിരീഷ് എന്നിവർ ദീപം തെളിച്ചു. കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു. APL municipality ഹെലികോപ്​ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറല്‍ ബിപിന്‍ റാവത്ത്​​, ഭാര്യ മധുലിക റാവത്ത്​​, ധീരജവാന്മാർ എന്നിവർക്ക്​ ആലപ്പുഴ നഗരസഭ ആദരാജ്ഞലി അർപ്പിച്ച്​ ദീപം തെളിക്കുന്നു പരിപാടികൾ ഇന്ന്​ അമ്പലപ്പുഴ തീരദേശ പൊലീസ്​ സ്​റ്റേഷൻ അങ്കണം: ഊർജസംരക്ഷണ റാലി, ഫ്ലാഗ്​ ഓഫ്​ എച്ച്​. സലാം എം.എൽ.എ -രാവിലെ 10.30 അമ്പലപ്പുഴ നീർക്കുന്നം: കൃപ ആതുരസേവ പുരസ്​കാരവിതരണം -വൈകു. 3.00 പട്ടണക്കാട്​ മേ​നാശ്ശേരി ക്ഷീരോൽപാദകസംഘം: ഉദ്​ഘാടനം -മന്ത്രി പി. പ്രസാദ് ​-രാവിലെ 9.00 കോക്കാമംഗലം സൻെറ്​ ആൻറണീസ്​ ഹൈസ്​കൂൾ: 1989-90 എസ്​.എസ്​.എൽ.സി ബാച്ച്​ സൗഹൃദവലയം കൂട്ടായ്​മ -രാവിലെ 9.00 ​േചർത്തല വാരനാട്​ വേട്ടക്കൊരുമകൻ ക്ഷേത്രം: കളമെഴുത്തും പാട്ടും-രാവിലെ 11.00 ചേർത്തല നഗരസഭ ടൗൺഹാൾ: കേരളഗ്രാമം പദ്ധതി ഉദ്​ഘാടനം -മന്ത്രി പി. പ്രസാദ്​ -വൈകു. 4.00 കഞ്ഞിക്കുഴി പി.പി. സ്വാതന്ത്ര്യം സ്മാരക കമ്യൂണിറ്റി ഹാൾ: കേരഗ്രാമം പദ്ധതി ഉദ്ഘാടനം,മന്ത്രി പി. പ്രസാദ് -രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story