Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:28 AM IST Updated On
date_range 11 Dec 2021 5:28 AM ISTവേലിയേറ്റ ഭീഷണിയിൽ അരൂക്കുറ്റി മാട്ടേൽ ദീപ്
text_fieldsbookmark_border
വടുതല: അരൂക്കുറ്റി മാട്ടേൽ ദ്വീപിൽ വേലിയേറ്റ സമയത്തെ വെള്ളക്കയറ്റം ശക്തമാകുന്നത് ഭീഷണിയാകുന്നു. ഇതുവരെ ഉണ്ടാകാത്ത രീതിയിൽ ശക്തമായ രീതിയിലാണ് ഇപ്പോൾ വെള്ളം കയറുന്നത്. വേലിയേറ്റം രാത്രി സമയങ്ങളിലായതിനാൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ദ്വീപുനിവാസികൾ. വൈകീട്ട് അഞ്ച് മുതൽ തുടങ്ങുന്ന വെള്ളക്കയറ്റം പുലർച്ച ഒന്നോടെ രൂക്ഷമാകും. ദ്വീപിലെ കല്ലുകെെട്ടല്ലാം പൊട്ടിപ്പൊളിഞ്ഞതിനാലാണ് വേലിയേറ്റത്തിൻെറ തീക്ഷ്ണത കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. വേഗ ബോട്ട് അടുക്കുന്നതിന് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് നിലവിൽ കല്ലുകെട്ടിൻെറ പുറത്താണ് ഇടുന്നത്. മണ്ണ് കല്ലുകെട്ടിന് അകത്ത് ഇട്ടാൽ വേലിയേറ്റ വെള്ളത്തെ ഒരുപരിധി വരെ തടയാൻ കഴിയുമെന്ന് മാട്ടേൽ നിവാസികൾ പറയുന്നു. ചിത്രം: വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന ദ്വീപിലെ വീടുകളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
