Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേന്ദ്ര പദ്ധതിയിൽ...

കേന്ദ്ര പദ്ധതിയിൽ കരാറെടുക്കാനാളില്ല; തകർന്ന്​ റോഡുകൾ

text_fields
bookmark_border
ടെൻഡർ നടപടി വൈകിയതിനാൽ ലാഭകരമാകില്ലെന്ന്​ കരാറുകാർ മാന്നാർ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്) പദ്ധതിയിൽ കരാറുകാർ ഏറ്റെടുക്കാത്തതിനാൽ റോഡുകൾ തകർന്ന നിലയിൽ. മാന്നാറിൽ അഞ്ചുകിലോമീറ്റർ വരുന്ന നാല്​ ഗ്രാമീണ റോഡുകളാണ് പി.എം.ജി.എസ് പദ്ധതിയിൽ നിർമിക്കുന്നത്. ഇതിന്​ 2.76 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നവംബർ 15ന് ടെൻഡർ വിളിച്ചെങ്കിലും റോഡ്​ പണി ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടർന്ന് വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്. 13 ആണ് അവസാന തീയതി. അധികൃതരുടെ അലംഭാവം മൂലം ഫണ്ട്​ അനുവദിച്ച്​ നാലുവർഷത്തിനുശേഷമാണ്​ ടെൻഡർ നടപടിതന്നെ. അതിനാൽ വർക്ക്​ ലാഭകരമാകില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കരാറുകാർ താൽപര്യം കാണിക്കാത്തത്​. 2016ലെ നിരക്കിലാണ്​ ടെൻഡർ വിളിച്ചിട്ടുള്ളത്​. റോഡ്​ നിർമാണം റിങ്‌റോഡ് ശൈലിയിലാണ്. ഒരിടത്തുനിന്ന്‌ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന തരത്തിലാണ്​ വിഭാവനം ചെയ്​തിട്ടുള്ളത്​. പുത്തൻകുളങ്ങര വായനശാല ജങ്‌ഷനിൽനിന്ന്​ കിഴക്കോട്ട് വലിയകുളങ്ങരവഴി എണ്ണക്കാട്-കുട്ടമ്പേരൂർ റോഡിൽ ഗുരുതിയിൽമുക്ക് വരെ വരുന്ന ആദ്യഭാഗവും ഗുരുതിയിൽ മുക്കിൽനിന്ന്​ മിൽമ ജങ്‌ഷൻ കുന്നത്തൂർക്ഷേത്രം വരെ രണ്ടാംഭാഗവും കുന്നത്തൂർക്ഷേത്രം പീടികമുക്കുമുതൽ വടക്കോട്ട് മണലിക്കുളങ്ങര ഭാഗംവഴി ചാങ്ങേൽമുക്ക് നാലേകാട്ടിൽ ക്ഷേത്രജങ്‌ഷൻ- മുളവനേത്ത് ജങ്‌ഷൻവരെ മൂന്നാംഭാഗവും എണ്ണക്കാട്- കുട്ടമ്പേരൂർ റോഡിൽ കോയിക്കൽമുക്കിന് കിഴക്കുനിന്ന്​ തെക്കോട്ട് പാലുവിള ജങ്‌ഷൻ വഴി അടുക്കളമുക്കുവരെയുള്ള നാലാംഭാഗവും ആണ് പദ്ധതിയിൽ നിർമിക്കുന്നത്. ഇതിൽ മിക്ക റോഡുകളും തകർന്നുകിടക്കുകയാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളാണിവ. ഈ പദ്ധതിയിലുൾപ്പെടുത്തിയ നാലേകാട്ടിൽ ക്ഷേത്രത്തിന്​ മുന്നിലൂടെയുള്ള റോഡാണ് പഞ്ചായത്തിലെ ഏറ്റവും തകർന്ന റോഡ്. നടപടിയെടുക്കാതെ ഭരണക്കാർ തട്ടിക്കളിച്ചാണ് ഈ പരുവത്തിലായത്. മുൻ പഞ്ചായത്ത്‌ ഭരണസമിതിയുടെ കാലത്ത് പ്രളയഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കാൻ 10 ലക്ഷം രൂപ അനുവദിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. എം.എൽ.എ ഫണ്ടിൽനിന്ന്​ പണം അനുവദിപ്പിച്ച് റോഡ് നന്നാക്കുമെന്നായിരുന്നു നിലപാട്​. എന്നാൽ ഇതുണ്ടായില്ല. ഫണ്ട് വന്നില്ലെന്ന്​ മാത്രമല്ല പി.എം.ജി.എസ്.വൈ പദ്ധതിക്ക് റോഡ് കൈമാറുകയും ചെയ്​തു. പ്രളയത്തിൽ റോഡ് കൂടുതൽ കുളമായപ്പോൾ സ്ഥലത്തെത്തിയ പഞ്ചായത്ത്​ പ്രസിഡൻറ്​ തകർന്നഭാഗം മാത്രം രണ്ടുലക്ഷം മുടക്കി നന്നാക്കുമെന്ന്​ ഉറപ്പുനൽകി. ഇതും പാലിക്കപ്പെട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story