Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:28 AM IST Updated On
date_range 11 Dec 2021 5:28 AM ISTതാലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; വേറിട്ട പ്രതിഷേധവുമായി നിക്ഷേപകർ
text_fieldsbookmark_border
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നില്‍ പ്രതീകാത്മകമായി നിക്ഷേപകൻെറ ശവപ്പെട്ടിയില്‍ റീത്ത് െവച്ചും ഗാനം ആലപിച്ചും പ്രതിഷേധിച്ചു. അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ച് അഞ്ചാംനാള്‍ എത്തിയിട്ടും ഒരു തീരുമാനവും ഉണ്ടാകാത്തതിനാലാണ് സമരവുമായി രംഗത്തെത്തിയതെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. അഞ്ചാംദിന സത്യഗ്രഹ സമരം നിക്ഷേപകൻെറ ശവപ്പെട്ടിയില്‍ റീത്തുെവച്ച് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനുശേഷം അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആശ്വാസവാക്കുകള്‍ കൊണ്ടുപോലും അരികെയെത്താത്തവരുടെ ഉപദേശത്തിൻെറയും ഓര്മപ്പെടുത്തലിൻെറയും ആവശ്യം തങ്ങള്‍ക്കില്ലെന്ന് നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. മുന്‍ ഭരണസമിതി നടത്തിയ വന്തട്ടിപ്പിെനക്കാള് ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ സമരമെന്ന് തോന്നുന്നില്ല. ഇപ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്ന ഭരണസമിതിയും അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയ കക്ഷിയും അല്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ പ്രസ്താവന പ്രഹസനം നടത്താതെ നിക്ഷേപകരോട് മാപ്പുപറഞ്ഞ് പണം തിരികെ നല്കാന് തയാറാകണമെന്നും ജയകുമാര്‍ ചൂണ്ടിക്കാട്ടി. ഫോട്ടോ: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തിയ സമരം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മുരളി തഴക്കര ഉദ്ഘാടനം ചെയ്യുന്നു ബാങ്കിനെ തകര്‍ക്കാന്‍ സി.പി.എം ശ്രമം -കെ.ആര്. മുരളീധരന് മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് വിഷയത്തില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ കഥയറിയാതെ ആട്ടം കാണുകയാണെന്നും മാവേലിക്കരയിലെ സി.പി.എം നിക്ഷേപക കൂട്ടായ്മയെ മുന്നില്‍ നിര്‍ത്തി ബാങ്കിനെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.സി.സി വൈസ് പ്രസിഡൻറ് കെ.ആര്. മുരളീധരന്. അഞ്ചുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണസമിതി മൂന്ന് ജീവനക്കാര്‍ തഴക്കര ശാഖയില്‍ നടത്തിയ അഴിമതി കണ്ടെത്തുകയും കേസാക്കുകയും ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാറിന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റവാളികളെയും നിക്ഷേപകരെയും ഒരേസമയം സംരക്ഷിക്കുന്ന സി.പി.എമ്മിൻെറ മേയ്വഴക്കം സമരക്കാര്‍ മനസ്സിലാക്കണം. 300 കോടിയുടെ അഴിമതി നടന്ന കരുവന്നൂര്‍ ബാങ്കിലെ ഭരണക്കാരായ സി.പി.എം മാവേലിക്കരയില്‍ നീതിയുടെ മുഖംമൂടി അണിയുന്നത് അപഹാസ്യമാണ്. എം.എല്‍.എ ക്കും സി.പി.എമ്മിനും എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസന്വേഷണം ഊര്‍ജിതമാക്കി യഥാര്‍ഥ കുറ്റവാളികളില്‍നിന്ന് പണം ഈടാക്കി നിക്ഷേപകര്‍ക്ക് നല്കുവാനും ബാങ്കിന് സര്‍ക്കാറിൻെറ സഹായം ലഭ്യമാക്കുവാനുമാണ് ശ്രമിക്കേണ്ടതെന്നും മുരളീധരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
