Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാടകവീട്ടിൽ താമസിച്ച...

വാടകവീട്ടിൽ താമസിച്ച യുവതി ലക്ഷങ്ങളുടെ തട്ടിപ്പ്​ നടത്തി മുങ്ങി

text_fields
bookmark_border
വാടകവീട്ടിൽ താമസിച്ച യുവതി ലക്ഷങ്ങളുടെ തട്ടിപ്പ്​ നടത്തി മുങ്ങി
cancel
ചെങ്ങന്നൂർ: വാടകവീട്ടിൽ താമസിച്ച യുവതി പലരിൽനിന്ന്​ പണവും സ്വർണവുമായി ലക്ഷങ്ങൾ തട്ടിയെടുത്ത്​ മുങ്ങിയതായി പരാതി. ചെന്നിത്തല-തൃപ്പെരുന്തുറ ഒരുപ്രം അഞ്ചാം വാർഡിൽ വാടകവീടുകളിൽ താമസിച്ചിരുന്ന അമ്പിളി ശരണവ​ൻെറ തട്ടിപ്പിനിരയായവരാണ് പരാതിക്കാർ. ഇലമ്പിലാത്ത് പടീറ്റതിൽ പരേതനായ ചന്ദ്ര​ൻെറ കെട്ടിട നിർമാണ തൊഴിലാളിയായ ഭാര്യ തങ്കമണി വീട്​ നിർമിക്കാൻ സ്വരൂപിച്ചതും തനിക്കും മകനും ലഭിച്ച പെൻഷനും വായ്പകളുമടക്കം പല തവണകളായി അഞ്ചര ലക്ഷം രൂപ നൽകിയിരുന്നു. കല്യാണത്തിന്​ പോകാനാണെന്ന്​ പറഞ്ഞ് രണ്ടര പവ​ൻെറ മാലയും ഒന്നര പവ​ൻെറ രണ്ടു മോതിരവും വാങ്ങിയ ശേഷം മടക്കിത്തന്നില്ലെന്നും പറയുന്നു. ചെറുമകനെ ട്യൂഷൻ പഠിപ്പിക്കാൻ എത്തിയ പരിചയത്തിലാണ് മകനെ പഠിപ്പിക്കാനും ഭർത്താവി​ൻെറ ചികിത്സക്കുമെന്ന് വിശ്വസിപ്പിച്ച്​ പണം വാങ്ങിയത്. അകന്നബന്ധുവായ ചൈത്രത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാജേശ്വരിയമ്മ, ബിന്ദു വർഗീസ് എന്നിവരുടെം പക്കൽനിന്ന്​ അഞ്ചുലക്ഷം രൂപ ബാങ്ക്​ പലിശ നൽകാമെന്ന് വ്യാമോഹിപ്പിച്ചും കൈക്കലാക്കി. സ്ഥലത്തില്ലാത്ത ഇവരെ ഫോണിൽ ബന്ധപ്പെടാൻ പലകുറി ശ്രമിച്ചിട്ടും സ്വിച്ച്​ ഓഫ് ചെയ്​ത നിലയിലാണ്. 81ാം നമ്പർ അംഗൻവാടി ഹെൽപറായ പുത്തുവിളപ്പടി വാലാടത്ത് വടക്കേതിൽ ഷീലാകുമാരിയുടെ സ്വർണം പണയം വെച്ച അര ലക്ഷം രൂപയാണ് ഒരുമാസത്തെ അവധി പറഞ്ഞ് കൈക്കലാക്കിയത്. നവംബർ 19ന്​ രഹസ്യമായി എല്ലാ സാധനസാമഗ്രികളുമായി കുടുംബസമേതം സ്ഥലംവിടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story