Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:32 AM IST Updated On
date_range 10 Dec 2021 5:32 AM ISTനെല്ലിന് മരുന്ന് തളിക്കാൻ ഡ്രോൺ
text_fieldsbookmark_border
പൂച്ചാക്കൽ: കൃഷിയിലെ ആധുനീകരണത്തിൻെറ ഭാഗമായി തൈക്കാട്ടുശ്ശേരിയിൽ നെൽപാടത്ത് കീടനാശിനി തളിക്കാൻ ഡ്രോൺ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ അനീഷ് അഗസ്റ്റിൻെറ പാടത്താണ് ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിക്ക് ജൈവ കീടനാശിനി തളിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻെറ സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരമാണ് കൃഷി. ഒരു ദിവസം 40 മുതൽ 60വരെ ഏക്കർവരെ കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് തളിക്കാൻ കഴിയും. കളമശ്ശേരിയിലെ ഫ്യൂസ് ലേജ് എന്ന സ്റ്റാർട്ടപ് കമ്പനിയുടെ സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരൻ, വാർഡ് അംഗം അംബിക ശശിധരൻ, കൃഷി ഓഫിസർ പിൻറു റോയി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : ജൈവ കീടനാശിനി തളിക്കാൻ ഡ്രോൺ ഒരുങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
