Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപക്ഷിപ്പനി ആശങ്ക...

പക്ഷിപ്പനി ആശങ്ക വേണ്ട; മുന്‍കരുതല്‍ ഉറപ്പാക്കണം

text_fields
bookmark_border
ആലപ്പുഴ: പക്ഷിപ്പനി പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് സാധാരണ പകരാറില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറയും മുഖാവരണവും ധരിക്കണം. ചത്ത പക്ഷികളെയും അവയുടെ മുട്ട, കാഷ്ഠം എന്നിവയും ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. പനി, ദേഹവേദന, ചുമ, ജലദോഷം, ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ചികിത്സ തേടണം. പുറക്കാട്, തകഴി പഞ്ചായത്തുകളില്‍ താറാവുകളില്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടത്തുന്നുണ്ട്. തകഴിയില്‍ 154 വീടുകള്‍ സന്ദര്‍ശിച്ച് പനിനിരീക്ഷണവും ബോധവത്​കരണവും നടത്തി. താറാവ് കര്‍ഷകര്‍, ചത്ത താറാവുകളെ കൈകാര്യം ചെയ്തവര്‍, അവരുമായി ഇടപഴകിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story