Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിതാവ് മരിച്ചത്...

പിതാവ് മരിച്ചത് അറിഞ്ഞില്ലെന്ന് മകൻ; ദുരൂഹതയെന്ന് ബന്ധുക്കൾ

text_fields
bookmark_border
പിതാവ് മരിച്ചത് അറിഞ്ഞില്ലെന്ന് മകൻ; ദുരൂഹതയെന്ന് ബന്ധുക്കൾ
cancel
ആറാട്ടുപുഴ: മുതുകുളത്ത് 84കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ്​ ഡേയിൽ സ്​റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട്​ മരിച്ച നിലയിൽ കണ്ടത്. പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ്​​ ഒപ്പം താമസിക്കുന്ന മകൻ അജി അവകാശപ്പെടുന്നത്​. അമ്മയുമായി പിണങ്ങിക്കിടക്കുകയാണ് എന്നാണ് കരുതിയത്. ത​ൻെറ മകനാണ് ഇവർക്കുള്ള ഭക്ഷണം നൽകുന്നത്. പിതാവും മാതാവും ഒരു മുറിയിലാണ് കിടക്കുന്നത്. ഇവർ കിടക്കുന്ന മുറിയിൽ തങ്ങൾ കയറിയിരുന്നില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. എന്നാൽ, അജിയുടെ ഈ വിശദീകരണം ബന്ധുക്കളോ നാട്ടുകാരോ മുഖവിലയ്ക്കെടുത്തിട്ടില്ല. വീട്ടിൽ മരിച്ചുകിടന്നിട്ടും മകൻ അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന്​ സ്​റ്റാലി​ൻെറ സഹോദരൻ ഡൊമിനിക് പറഞ്ഞു. ശരീരം ജീർണിച്ച് ദുർഗന്ധം വമിച്ചിട്ടും കൂടെ താമസിച്ച മകനോ മരുമകളോ അറിഞ്ഞില്ല എന്നു പറയുന്നതിൽ ദുരൂഹതയുണ്ട്. സഹോദരന് നീതി ലഭിക്കണമെന്നും ഡൊമിനിക് പറഞ്ഞു. മുമ്പും മകൻ സ്​റ്റാലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സ്​റ്റാലി​ൻെറ ഭാര്യാസഹോദരൻ പറഞ്ഞു. ചൊവ്വാഴ്​ച രാത്രിയോടെയാണ് സ്​റ്റാലിൻ മരിച്ച വിവരം പുറം ലോകമറിയുന്നത്. മുറിയിൽ കട്ടിലിനോടു ചേർന്ന് താഴെ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കട്ടിലിൽ ഭാര്യ ത്രേസ്യാമ്മ (80) കാവലായി ഇരിപ്പുണ്ടായിരുന്നു. മൃതദേഹത്തി​ൻെറ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങിക്കിടന്നിരുന്നു. മൂത്ത മകൻ അജിയുടെ വീടായ ലവ്​ ഡേയിലാണ് രണ്ടു വർഷത്തിലേറെയായി താമസിച്ചുവന്നിരുന്നത്. ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story