Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാലൂക്ക് സഹകരണ ബാങ്ക്...

താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; സമരം ശാഖകളിലേക്കും

text_fields
bookmark_border
താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; സമരം ശാഖകളിലേക്കും
cancel
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആസ്ഥാന ഓഫിസിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം ബാങ്കി​ൻെറ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കുന്നു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന മൂന്നാംദിന സത്യഗ്രഹം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി. തുളസിദാസ്, അഡ്വ. പി.വി. സന്തോഷ്‌കുമാര്‍, എം. വിനയന്‍, ലത പരമേശ്വരന്‍, ശ്രീകുമാരി ജഗന്നാഥന്‍, പ്രഭ ബാബു, എം.എന്‍. നൈനാന്‍, ശ്രീവത്സന്‍, വി.ജി. രവീന്ദ്രന്‍, പി.സി. ശശി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് സഹകരണ ബാങ്ക്‌ ഹെഡ് ഓഫിസില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തി​ൻെറ മൂന്നാംദിന സമരം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story