Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:32 AM IST Updated On
date_range 9 Dec 2021 5:32 AM ISTകേരഗ്രാമം പദ്ധതി: പരിപാടികൾക്ക് തുടക്കം
text_fieldsbookmark_border
മാരാരിക്കുളം: കൃഷിവകുപ്പ് അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി 13ാം വാർഡിൽ കയർപിരി മത്സരം നടന്നു. ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. 12ന് കൃഷിമന്ത്രി പി. പ്രസാദ് കയർഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഓലമെടയൽ മത്സരം, തെങ്ങുകയറ്റ മത്സരം, കാർഷിക പ്രദർശനം, കർഷകസംവാദം, സെമിനാറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 11ന് ആരംഭിക്കുന്ന കാർഷിക പ്രദർശനം 13ന് അവസാനിക്കും. ചകിരിപിരി മത്സര ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. സന്തോഷ്കുമാർ, കെ. കമലമ്മ, ബൈ രഞ്ജിത്ത്, ജ്യോതിമോൾ, ഫെയ്സി വി. ഏറനാട്, മിനി പവിത്രൻ, വി.സി. പണിക്കർ, ജി. ഉദയപ്പൻ, എം.ഡി. സുധാകരൻ, കെ. കൈലാസൻ എന്നിവർ സംസാരിച്ചു. പടം : മാരാരിക്കുളത്ത് കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കയർപിരി മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
