Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'സീ അഷ്​ടമുടി'...

'സീ അഷ്​ടമുടി' പാണാവള്ളി യാർഡിൽ ഒരുങ്ങുന്നു

text_fields
bookmark_border
സീ അഷ്​ടമുടി പാണാവള്ളി യാർഡിൽ ഒരുങ്ങുന്നു
cancel
പൂച്ചാക്കൽ: സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാൻ 'സീ അഷ്​ടമുടി' ബോട്ട് പാണാവള്ളി നൗഗതി സെഞ്ച്വറി യാർഡിൽ ഒരുങ്ങുന്നു. സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിലെ സഞ്ചാരികളെ ആകർഷിക്കാൻ ആരംഭിച്ച സീ കുട്ടനാട് മാതൃകയിൽ കൊല്ലത്തേക്കാണ് ബോട്ട് സർവിസ്. ടൂറിസ്​റ്റുകൾക്കും മറ്റു യാത്രക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്. സ്​റ്റോപ്പുകൾ കുറവായിരിക്കും. ടിക്കറ്റ് നിരക്കും സാധാരണയെക്കാൾ കൂടുതലായിരിക്കും. ഡബിൾ ഡക്കർ മാതൃകയിലുള്ള സ്​റ്റീൽ ബോട്ടായ സീ അഷ്​ടമുടിയിൽ 90 പേർക്ക് യാത്ര ചെയ്യാൻ കഴിയും. താഴെയുള്ള തട്ടി​ൻെറ പണി പൂർത്തീകരിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലമാണ് നിർമാണം വൈകിയത്. ചിത്രം : പാണാവള്ളി നൗഗതി സെഞ്ച്വറി യാർഡിൽ നിർമാണം പുരോഗമിക്കുന്ന സീ അഷ്​ടമുടി സ്​റ്റീൽ ബോട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story