Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദയനീയ പരാജയം;...

ദയനീയ പരാജയം; കോൺഗ്രസിൽ പൊട്ടിത്തെറി

text_fields
bookmark_border
തുറവൂർ: അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഉമേശ​ൻെറ പരാജയത്തെത്തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പുദിവസം പല സ്ഥലങ്ങളിലും സ്ലിപ് നൽകാൻപോലും ആരും ഇല്ലായിരുന്നു. ഡി.സി.സി ഭാരവാഹികൾക്കും ബ്ലോക്ക് ഭാരവാഹികൾക്കും ഓരോ ബൂത്തി​ൻെറ ചുമതല നൽകിയിട്ടും ആരും ഒരുപ്രവർത്തനവും നടത്തിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. കുറച്ചുനാളുകളായി അരൂർ കോൺഗ്രസിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് നിലവിലുള്ളവർ മുഴുവൻ രാജിവെക്കണമെന്ന ആവശ്യം ഉയർന്നിട്ടും ചെവിക്കൊള്ളാതെ ഭാരവാഹികൾ തുടരുന്നതാണ് വീണ്ടുമൊരു ദയനീയ പരാജയത്തിന് കാരണമെന്ന് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്​. നേതാക്കളുടെ ഗ്രൂപ്പുകളിയും പരസ്പരമുള്ള കാലുവാരലുമാണ് തുടർച്ചയായ പരാജയത്തിന് കാരണമെന്ന് പറയുന്നു. മണ്ഡലത്തിലെ പല മുതിർന്ന നേതാക്കളും സി.പി.എം നേതാക്കളുമായി രഹസ്യ ധാരണയിലാണെന്നും ആക്ഷേപമുണ്ട്​. ഡി.സി.സി പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ മൂന്ന്​ കെ.പി.സി.സി സെക്രട്ടറിമാരും മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാനും ദിവസങ്ങളോളം അരൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും ഇത്ര ദയനീയ പരാജയം ഏറ്റുവാങ്ങിയത് പാർട്ടിക്കുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. കെ.പി.സി.സി നിർദേശപ്രകാരം അടിത്തട്ടി​െല പ്രവർത്തനങ്ങൾ ശക്തമാക്കാൻ യൂനിറ്റ് കമ്മിറ്റികൾ രൂപവത്​കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഗ്രൂപ്പുകളിയുടെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇതിനോട് പുറംതിരിഞ്ഞ് നിന്നതാണ് ദയനീയ തോൽവിക്ക്​ കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. മുഴുവൻ ഭാരവാഹികളെയും ഒഴിവാക്കി പുതിയ നേതൃത്വം വരണമെന്നും അടിത്തട്ട് മുതൽ പാർട്ടിയെ ശക്തമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നു. നേതാക്കൾക്കെതിരെ നവ മാധ്യമങ്ങളിലൂടെയും മറ്റും രൂക്ഷ പ്രതികരണങ്ങളാണ് വരുന്നത്. വരും ദിവസങ്ങളിൽ ഇത് തെരുവിലേക്ക് വലിച്ചിഴക്കാനും സാധ്യതയുണ്ട്​. എൽ.ഡി.എഫ് യുവത്വം തുളുമ്പുന്ന സ്ഥാനാർഥിയെ നിർത്തിയപ്പോൾ അതേ തരത്തിൽ യുവസ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ ശക്തമായ മത്സരവും വിജയസാധ്യതയും ഉണ്ടാകുമായിരു​െന്നന്നും പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story