Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടനാട്ടിലെ...

കുട്ടനാട്ടിലെ വെള്ളപ്പൊക്കം: എ.സി കനാലിലെ ചളി നീക്കാൻ സ്വീകരിച്ച നടപടി ഏതുവരെയായെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തി​ൻെറ ഭാഗമായി എ.സി കനാലിലെ ചളി നീക്കലുമായി ബന്ധപ്പെട്ട്​ എന്തെ​ല്ലാം നടപടി സ്വീകരിച്ചെന്ന്​ ഹൈകോടതി. ഒന്നാംകര മുതൽ പള്ളാത്തുരുത്തിവരെ എ.സി കനാലിലെ ചളിനീക്കൽ ജോലി ആരംഭിക്കാത്തതിനെതിരെ മങ്കൊമ്പ് ഇളവുംപാക്കൽ ചിറയിൽ എൻ. ബാബു നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷ്​ സർക്കാറി​ൻെറ വിശദീകരണം തേടിയത്​. ഒരു മാസത്തിനകം മറുപടി നൽകാനാണ്​ നിർദേശം. തുടർന്ന്​ ഹരജി വീണ്ടും പരിഗണിക്കും. വെള്ളപ്പൊക്ക നിവാരണത്തിന് എ.സി കനാലിലെ ചളിനീക്കം ചെയ്യണമെന്ന് എം.എസ്. സ്വാമിനാഥൻ കമീഷൻ ശിപാർശ നൽകിയിരുന്നെങ്കിലും നടപടി ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി. സ്വാമിനാഥൻ ശിപാർശ നടപ്പാക്കാൻ വൈകുന്തോറും കുട്ടനാട്ടിലെ താമസക്കാർ വെള്ളത്തിലാകുമെന്ന്​ ഹരജിയിൽ പറയുന്നു. പമ്പ, മണിമല നദികളിലെ വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള പ്രധാന മാർഗമാണ് എ.സി കനാൽ. കനാൽ കൈയേറ്റങ്ങൾ നിശ്ചിത സമയപരിധിക്കകം ഒഴിപ്പിക്കാൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story