Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ ഡിവിഷൻ: അനന്തു...

അരൂർ ഡിവിഷൻ: അനന്തു രമേശിന്​ ഉജ്ജ്വല വിജയം​

text_fields
bookmark_border
അരൂർ ഡിവിഷൻ: അനന്തു രമേശിന്​ ഉജ്ജ്വല വിജയം​
cancel
ഡിവിഷ​ൻെറ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം അരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അനന്തു രമേശന് ഉജ്ജ്വല വിജയം. ഡിവിഷ​ൻെറ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് അനന്തു ജയിച്ചു കയറിയത്. 10,063 വോട്ടി​ൻെറ വ്യത്യാസത്തിലാണ്​ യു.ഡി.എഫിലെ കെ. ഉമേശനെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 40,837 വോട്ടിൽ അനന്തുവിന് 23,751 വോട്ട് ലഭിച്ചപ്പോൾ ഉമേശന് കിട്ടിയത് 13,688 വോട്ട് മാത്രം. എൻ.ഡി.എ സ്ഥാനാർഥി കെ.എം. മണി ലാലിന് 2762 വോട്ട് ലഭിച്ചു. സ്വതന്ത്രൻ കൃഷ്ണകുമാർ 277 നേടി. ആദ്യം മുതലേ വ്യക്തമായ മേൽക്കൈ നേടിയായിരുന്നു അനന്തുവി​ൻെറ മുന്നേറ്റം. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ദലീമ ജോജോ 3495 വോട്ട​ിൻെറ ഭൂരിപക്ഷത്തിലാണ്​ കോൺഗ്രസിലെ ടി.എച്ച്. സലാമിനെ തോൽപിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story