Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:39 AM IST Updated On
date_range 7 Dec 2021 5:39 AM ISTമെഡിക്കൽ കോളജില്‍ അപൂർവ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജന്മം
text_fieldsbookmark_border
അമ്പലപ്പുഴ: ജനിതക തകരാർമൂലം ഹൃദയത്തിൻെറ പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജന്മം. കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജീവ്-ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവിനെയാണ് (25) സങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. എട്ടുവർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ് നടത്തിവന്നിരുന്ന ജയദേവിന് കടുത്ത ശ്വാസംമുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു. നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഭേദമുണ്ടായില്ല. മൂന്നു മാസം മുമ്പ് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. മോഹൻെറ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആൻജിയോഗ്രാം പരിശോധനയും നടത്തി. കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരാവസ്ഥയിലായ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് 29ന് മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഹൃദയത്തിൻെറ പ്രവർത്തനം നിലപ്പിച്ചിട്ടായിരുന്നു ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തിനുമുകളിൽ ചെലവാകുന്ന ശസ്ത്രക്രിയ ജയദേവിന് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽപെടുത്തി സൗജന്യമായിരുന്നു. സർജന്മാരായ കാത്ത് ലാബ് വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണൻ, ഡോ. കെ.ടി. ബിജു, ഡോ. എസ്. ആനന്ദക്കുട്ടൻ, അനസ്തറ്റിസ്റ്റുകളായ ഡോ. ദീപ ജോർജ്, ഡോ. വിമൽ, ഡോ. ഗോപിക, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story