Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതഴക്കര സഹ. ബാങ്ക്​...

തഴക്കര സഹ. ബാങ്ക്​ തട്ടിപ്പ്​: നിക്ഷേപക കൂട്ടായ്മ സമരം തുടങ്ങി

text_fields
bookmark_border
തഴക്കര സഹ. ബാങ്ക്​ തട്ടിപ്പ്​: നിക്ഷേപക കൂട്ടായ്മ സമരം തുടങ്ങി
cancel
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത നിഷ്‌ക്രിയ ഭരണസമിതി രാജിവെച്ചൊഴിയണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തഴക്കര ശാഖയിലെ തട്ടിപ്പിനുശേഷം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നിക്ഷേപകര്‍ക്ക് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.വിനയന്‍, വി.ജി. രവീന്ദ്രന്‍, ടി.കെ. പ്രഭാകരന്‍നായര്‍, തുളസീധരന്‍, ശ്രീവത്സന്‍, രാധാകൃഷ്ണപിള്ള, രമ, ശോഭ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story