Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:33 AM IST Updated On
date_range 7 Dec 2021 5:33 AM ISTഅരൂർ ഇന്ന് ബൂത്തിലേക്ക്
text_fieldsbookmark_border
അരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ നടക്കും. അരൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്തുകളിലെ 52 വാര്‍ഡുകളിലായി 67,070 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 34,759 പേര്‍ സ്ത്രീകളും 32,311 പേര്‍ പുരുഷന്മാരുമാണ്. 93 പോളിങ് ബൂത്തുകളിലേക്കായി റിസര്‍വ് ഉള്‍പ്പെെട 116 വോട്ടുയന്ത്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അനന്തു രമേശന്‍ (സി.പി.എം), അഡ്വ. കെ. ഉമേശന്‍ (കോണ്‍ഗ്രസ്), മണിലാല്‍ (എൻ.ഡി.എ), കൃഷ്ണകുമാര്‍ (സ്വത) എന്നിവരാണ് ജനവിധി തേടുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. 116 വോട്ടുയന്ത്രങ്ങളില്‍ 93 എണ്ണമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. 20 ശതമാനം യന്ത്രങ്ങള്‍ കരുതല്‍ ശേഖരത്തില്‍വെക്കും. ഡിവിഷനിലെ അഞ്ച് പഞ്ചായത്തുകളിൽ മൂന്നെണ്ണം ഭരിക്കുന്നത് എൽ.ഡി.എഫാണ്. കോൺഗ്രസും ബി.ജെ.പിയും ഒന്നുവീതവും ഭരിക്കുന്നു. മദ്യനിരോധനം ഏർപ്പെടുത്തി അരൂർ: ജില്ല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പിനോടനുബന്ധിച്ച് അരൂർ ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,9, 10, 11, 14, 16, 17, 18, 19, 20, 21, 22, ഏഴുപുന്ന ഗ്രാമപഞ്ചായത്തിലെ 5,6, 7, 8, 9, 10, 11, 12 കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 10, 11, കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ 4, 5, 6, 7, 8, 11, 12, 13, തുറവൂർ ഗ്രാമപഞ്ചായത്തിലെ 3, 4, 5, 7,8, 9, 10, 11, 12, 13, 14 വാര്‍ഡുകളില്‍ ചൊവ്വാഴ്ച വൈകീട്ട് ആറു വരെയും വോട്ടെണ്ണൽ ദിവസമായ ഡിസംബർ എട്ടിനും സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story