Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:32 AM IST Updated On
date_range 7 Dec 2021 5:32 AM ISTഒച്ചിനെ പഠിക്കാൻ ഫ്രാൻസ് ചാനൽ സംഘം ചേർത്തലയിലെത്തി
text_fieldsbookmark_border
ചേർത്തല: ആഫ്രിക്കൻ ഒച്ചിൻെറ ജീവിതരീതിയും അവയെ എങ്ങനെ പ്രതിരോധിച്ച് നശിപ്പിക്കാം എന്നതിനെക്കുറിച്ച് ഡോക്യുമൻെററി ചിത്രീകരിക്കാൻ ഫ്രഞ്ച് ചാനൽ സംഘം ചേർത്തലയിൽ എത്തി. ഫ്രാൻസ് ടി.വി ബ്യൂറോ ചീഫ് ആൻടോണീസ്, കാമറ വുമൺ മവീസ് എന്നിവരാണ് രണ്ടു ദിവസമായി ചേർത്തലയിലും പരിസരങ്ങളിലും എത്തിയത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമൻെററിയാണ് ചാനൽ സംഘത്തിൻെറ ഉദ്ദേശ്യം. ആഫ്രിക്കൻ ഒച്ചിൻെറ ശല്യം വളരെ കൂടുതലുള്ള പ്രദേശമാണ് ചേർത്തല താലൂക്ക്. ഇത് കണക്കിലെടുത്താണ് ഇവിടെ എത്തിയത്. ചേർത്തല നഗരസഭ നേതൃത്വത്തിൽ തിങ്കളാഴ്ച ടൗൺഹാളിൽ സംഘടിപ്പിച്ച ആഫ്രിക്കൻ ഒച്ച് നശീകരണ ബോധവത്കരണ പരിപാടിയും സംഘം ചിത്രീകരിച്ചു. തൃശൂർ ബനാന റിസർച് സൻെററിലെ ശാസ്ത്രജ്ഞൻ ഡോ. ഗവാൻ രാകേഷ് നടത്തിയ ക്ലാസും ചിത്രീകരിച്ചു. തുടർന്ന് നഗരസഭ കൗൺസിലർ ജയശങ്കറുടെ വസതിയിൽ ഒച്ചിനെ കെണിയിൽപിടിക്കുന്നതും തുടർന്ന് നശിപ്പിക്കുന്നതും ഷൂട്ട് ചെയ്ത ശേഷമാണ് മടങ്ങിയത്. ഞായറാഴ്ച മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡിൽ ചാനൽ സംഘമെത്തി ഒച്ചിൻെറ പലവിധ ജീവിതശൈലികൾ ഇവർ ചിത്രീകരിച്ചിരുന്നു. കേരളത്തിൽനിന്നുള്ള കോഓഡിനേറ്റർ ജുഹാൻ സാമുവൽ ഇവർക്കൊപ്പമുണ്ടായിരുന്നു. ചിത്രം : ഡോക്യുമൻെററി ചിത്രീകരിക്കുന്ന ഫ്രഞ്ച് ചാനൽ സംഘം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story