Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഖഫ് നിയമനം...

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കണം -കെ.എന്‍.എം മര്‍കസ്സുദ്ദഅ്​വ

text_fields
bookmark_border
ആലപ്പുഴ: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുകതന്നെ വേണമെന്ന് കെ.എന്‍.എം മര്‍കസ്സുദ്ദഅ്​വ ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. മുസ്​ലിം സമുദായത്തി‍ൻെറ വികാരം മാനിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാകണം. വിവാദങ്ങള്‍ക്ക് അറുതിവരുത്തി പ്രശ്നപരിഹാരത്തിന് മുസ്​ലിം സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും. ജില്ല പ്രസിഡൻറ്​ കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.പി. നൗഷാദ് റിപ്പോർട്ടും ട്രഷറർ പി.കെ.എം. ബഷീർ കണക്കും അവതരിപ്പിച്ചു. സി.കെ. അസൈനാർ, നസീർ കായിക്കര, വി.ബി. അബ്​ദുൽ ഗഫൂർ, പി. നസീർ, കലാമുദ്ദീൻ, മുബാറക് അഹമ്മദ്, ഹസീബ്, ഹുസൈൻ, ഷൗക്കത്ത്​, നിസാർ ഫാറൂഖി, ശിബ്‌ലി, എ.എം. നസീർ, ഐ. സലീം, എസ്. ഷാജി, സഫല നസീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story