Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTഒമിക്രോൺ ഭീഷണി: വിദേശികൾ യാത്ര റദ്ദാക്കുന്നു; കായൽ ടൂറിസത്തിന് വീണ്ടും തിരിച്ചടി
text_fieldsbookmark_border
* ക്രിസ്മസ് -പുതുവത്സര സീസൺ പ്രതീക്ഷ മാഞ്ഞു കുട്ടനാട്: കോവിഡ് ഇളവുകളിൽ പ്രതീക്ഷയിലായിരുന്ന കായൽ ടൂറിസത്തിന് ഒമിക്രോൺ ഭീഷണിയിൽ വീണ്ടും താളം തെറ്റുന്നു. കോവിഡ് രണ്ടാം വരവിൽ തകർന്ന് നിലംപരിശായ ഹൗസ് ബോട്ട് മേഖല നിയന്ത്രണങ്ങൾ നീങ്ങിയതോടെ ക്രിസ്മസും പുതുവത്സരവും പഴയ നല്ല കാലം മേഖലക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒമിക്രോൺ ഭീഷണിയിൽ യാത്രകൾക്കു വന്ന നിയന്ത്രണവും ആശങ്കകളും കായൽ ടൂറിസത്തിൻെറ തിരിച്ചുവരവിന് വീണ്ടും തടസ്സമായി. ബോട്ട്, മുറി ബുക്ക് ചെയ്തവർ ഒഴിവാകുന്ന പ്രവണതയാണ് ദിവസങ്ങളായി. കഴിഞ്ഞയാഴ്ച വരെ സഞ്ചാരികളെത്തിയിരുന്നിടത്താണ് നിലവിൽ ബുക്ക് ചെയ്തിരുന്നവർ, പ്രത്യേകിച്ച് വിദേശ ടൂറിസ്റ്റുകൾ യാത്ര റദ്ദാക്കുന്നത്. തിങ്കളാഴ്ച മാത്രം ബോട്ട് ഒന്നിന് അഞ്ച് കാൻസലേഷൻ ഉണ്ടായി. കഴിഞ്ഞ മാസം 15 വരെ ഉണ്ടായിരുന്ന അന്വേഷണവും പൂർണമായി നിലച്ചമട്ടാണ്. കോവിഡ് നിയന്ത്രണത്തിലെ ഇളവും സഞ്ചാരികളുടെ ഒഴുക്കിലും പ്രതീക്ഷവെച്ച് തകർന്നുകിടന്ന ഹൗസ് ബോട്ടുകൾ ലക്ഷങ്ങൾ മുടക്കിയാണ് വീണ്ടുമിറക്കിയത് വലിയ ബോട്ടുകൾ അഞ്ചു ലക്ഷം വരെയും ചെറിയ ബോട്ടുകൾ രണ്ടു ലക്ഷം വരെയും മുടക്കി സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ഒമിക്രോൺ പ്രത്യക്ഷപ്പെട്ടതോടെ ബോട്ട് ഉടമകളുടെയും മേഖലയിൽതന്നെ പിടിച്ചുനിന്ന തൊഴിലാളികളുടെയും നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി. ക്രിസ്മസ്-പുതുവത്സര കാലയളവ് ലക്ഷ്യമിട്ട് 60 ശതമാനം ബോട്ടുകളും സർവിസ് പുനരാരംഭിച്ചിരുന്നു. APL HOUSEBOAT ആലപ്പുഴ പുന്നമടകായൽ ഫിനിഷിങ് പോയൻറിൽ നിർത്തിയിട്ട ഹൗസ് ബോട്ടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story