Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTബഹുജന സംഗമം
text_fieldsbookmark_border
വടുതല: 'ഇസ്ലാം ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ വടുതല ജങ്ഷനിൽ നടത്തിയ കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡൻറ് പി.എ. മൂസൽ ഫൈസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് വി.എ. അമീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗം എ. ഷിഹാബുദ്ദീൻ മൗലവി കൊല്ലം, ടി.എ. ബിനാസ്, എൻ.എ. സക്കരിയ, സിയാദ് ആന്നലത്തോട്, ടി.എ. അമ്മാർ തുടങ്ങിയവർ സംസാരിച്ചു. മൂന്നരപ്പതിറ്റാണ്ട് കാട്ടുപുറം പള്ളിയിൽ ഖതീബായി സേവനം അനുഷ്ഠിച്ച് വിരമിച്ച കെ.കെ. അബ്ദുൽ ഹമീദ് മൗലവിയെ ഷിഹാബ് പൂക്കോട്ടൂർ ആദരിച്ചു. പി.വി. സുലൈമാൻ ഗാനം ആലപിച്ചു. ചിത്രം: വടുതല ജങ്ഷനിൽ നടത്തിയ ബഹുജന സംഗമത്തിൽ ശിഹാബ് പൂക്കോട്ടൂർ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
