Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാതാപിതാക്കളുടെ...

മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്ത് മകൻ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
ഹരിപ്പാട്: മാതാപിതാക്കളുടെ വഴക്കിൽ മനംനൊന്ത് മകൻ ആത്മഹത്യക്ക് ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ​െപാലീസ് വിഷക്കായ കഴിച്ച് അവശനായ മൂത്തകുട്ടിയെ ആശുപത്രിയിലാക്കി. കരുവാറ്റയിലാണ് സംഭവം നടന്നത്. ത​ൻെറ മൂത്തമകൻ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും അവനെന്തെങ്കിലും സംഭവിച്ചാൽ ഇളയ രണ്ട് കുട്ടിക​െളയും കൊന്ന് താനും ചാകുമെന്ന് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെ പിതാവ് ഫോൺ വിളിച്ചറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം കൈമാറിയതിനെത്തുടർന്ന് ഹരിപ്പാട് പൊലീസെത്തി അവശനിലയിലായിരുന്ന മൂത്തകുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വയസ്സുള്ള ഇളയ ആൺകുട്ടിയെയും ആറു വയസ്സുള്ള പെൺകുട്ടിയെയും ബാലഭവനുകളിലേക്ക് മാറ്റുകയും ചെയ്തു. പൊലീസെത്തുമ്പോൾ പിതാവ് മദ്യലഹരിയിലായിരുന്നു. കുട്ടികളുടെ മാതാവ് ആറുമാസം മുമ്പ് പിണങ്ങിപ്പോയതാണ്.എന്നാൽ, കുട്ടികൾ പിതാവിനൊപ്പം താമസിക്കാനാണ് താൽപര്യപ്പെട്ടത്. അച്ഛനും അമ്മക്കുമൊപ്പം താമസിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. അച്ഛനും അമ്മയും നിരന്തരം വഴക്കിടുന്നതിൽ മനംനൊന്താണ് കുട്ടി വിഷക്കായ കഴിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story