Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചങ്ങാതിക്കൂട്ടം...

ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

text_fields
bookmark_border
ആലാ: കിടപ്പിലായ കുട്ടികളുടെ വീട്ടിൽ സഹപഠിതാക്കൾക്കും അധ്യാപകർക്കുമൊപ്പം ഒരുദിനം ചെലവഴിക്കുക, അവരുടെ മാനസികോല്ലാസത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്ന പദ്ധതിയുടെ ലക്ഷ്യവുമായി ബി.ആർ.സി ചെങ്ങന്നൂർ ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. ഇതി​ൻെറ ഭാഗമായി ആല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി ദേവിക അരുണി​ൻെറ വീട്ടിൽ കൂട്ടുകാരും അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരും ജനപ്രതിനിധികളും ഒത്തുകൂടി. മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. ആല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ആർ. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ദേവികയുടെ കുടുംബത്തിന് പഞ്ചായത്തി​ൻെറ സഹകരണത്തോടെ സ്ഥലം കണ്ടെത്തി 10 ലക്ഷം രൂപയുടെ വീട് നിർമിച്ചുനൽകാനുള്ള തീരുമാനം മന്ത്രി യോഗത്തിൽ അറിയിച്ചു. ഇതോടൊപ്പം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരെ ആദരിക്കുന്ന മാതൃവന്ദനം പരിപാടി ചെങ്ങന്നൂർ എ.ഇ.ഒ പൊന്നമ്മ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നൽകാനുള്ള സമ്മാനങ്ങൾ ചെങ്ങന്നൂർ വൈ.ഡബ്ല്യു.സി.എ പ്രസിഡൻറ്​ അനു റെജി ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിന് കൈമാറി. യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ജി. കൃഷ്ണകുമാർ, ടി.സി. രാജീവ് , ബുധനൂർ ഓട്ടിസം സൻെറർ പി.ടി.എ പ്രസിഡൻറ്​ പി.ഡി. സുനീഷ്‌കുമാർ, പ്രധാനാധ്യാപിക അനു സൂസൻ, ക്ലസ്​റ്റർ കോഓഡിനേറ്റർ വി. ഹരിഗോവിന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story