Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥിനിയുടെ മാല...

വിദ്യാർഥിനിയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവാവ് അറസ്​റ്റിൽ
cancel
ചാരുംമൂട്: താമരക്കുളം പച്ചക്കാട് ജങ്​ഷന് സമീപം വിദ്യാർഥിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ലക്ഷം വീട് കോളനി കൊടുവരയ്യത്ത് തെക്കതിൽ പ്രവീണിനെയാണ് (27) നൂറനാട് സി.ഐ സി.ആർ. ജഗദീഷും സംഘവും അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു സംഭവം. ബൈക്കിൽ വന്ന ഇയാൾ മാല പൊട്ടിച്ചെങ്കിലും മുടിയിൽ കുരുങ്ങിയതിനാൽ കൊണ്ടുപോകാനായില്ല. ആളുകൾ ഓടിയെത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പൊലീസ് ആളെ തിരിച്ചറിഞ്ഞത്​. . ഫോട്ടോ: വിദ്യാർഥിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കവേ അറസ്​റ്റിലായ പ്രവീൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story