Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​െറയിൽവേ സ്​റ്റേഷനിൽ...

​െറയിൽവേ സ്​റ്റേഷനിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

text_fields
bookmark_border
​െറയിൽവേ സ്​റ്റേഷനിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു
cancel
മാവേലിക്കര: ​െറയിൽവേ സ്​റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു. പിതാവും മകനും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 9.20നാണ്​ സംഭവം. ഭരണിക്കാവ് ആദിക്കാട്ട് ശ്രീനി മൂത്തമകൻ ശ്രീവാസിനെ വിളിക്കാനാണ് ഇളയമകൻ ശ്രീഹരിക്കൊപ്പം കാറി​ലെത്തിയത്​. ശ്രീനി പുറത്തിറങ്ങി റെയിൽവേ സ്​​റ്റേഷനിലേക്ക്​ കയറിയതിന് പിന്നാലെ കാറിന്​ മുൻവശത്ത് സ്പാർക് കണ്ടതിനെ തുടർന്ന് ശ്രീഹരിയും പുറത്തിറങ്ങി. ഇതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി സ്​റ്റേഷനിലെ അഗ്​നിശമന യന്ത്രം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും യന്ത്രം പ്രവർത്തിച്ചില്ല. മാവേലിക്കരയിൽ നിന്നും എത്തിയ രണ്ട് യൂനിറ്റ് അഗ്​നിരക്ഷാസേനയെത്തിയാണ് പൂർണമായി അണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story